ബാലഗോപാൽ അവതരിപ്പിച്ചത് ദൈർഘ്യമേറിയ ബജറ്റുകളിൽ ഒന്ന്.
രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ (K.N. Balagopal) അവതരിപ്പിച്ചു. ഇലക്ഷൻ കാലമാണെങ്കിലും അവതരിപ്പിച്ചത് സമ്പൂർണ്ണ ബജറ്റ് ആണ്.
I. സാമ്പത്തിക അവലോകനം (1 - 6)
1. റവന്യൂ വരവ്: 1.82 ലക്ഷം കോടി രൂപ.
2. ആകെ ചെലവ്: 2.4 ലക്ഷം കോടി രൂപ.
3. എഫക്ടീവ് മൂലധന ചെലവ്: 30961.48 കോടി രൂപ.
4. റവന്യൂ കമ്മി: 34,587 കോടി രൂപ (കേരളത്തിൻറെ ആഭ്യന്തര ഉല്പ്പാദനത്തിന്റെ 2.12%).
5. ധനക്കമ്മി: 55,420 കോടി രൂപ (ആഭ്യന്തര ഉല്പ്പാദനത്തിന്റെ 3.4%).
6. റവന്യൂ വരുമാന വർധന: 45,889.49 കോടി രൂപയുടെ വർധനവ് പ്രതീക്ഷിക്കുന്നു. തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1595.05 കോടി രൂപയുടെയും വർധന ലക്ഷ്യമിടുന്നു.
II. വേതന വർധനവും ആനുകൂല്യങ്ങളും (7 - 16)
7. അങ്കണവാടി വർക്കർമാർ: പ്രതിമാസ വേതനം 1000 രൂപ ഉയർത്തി.
8. അങ്കണവാടി ഹെൽപ്പർമാർ: പ്രതിമാസ വേതനം 500 രൂപ ഉയർത്തി.
9. ആശ വർക്കർമാർ: പ്രതിമാസ വേതനം 1000 രൂപ ഉയർത്തി.
10. പ്രീ-പ്രൈമറി അധ്യാപകർ: പ്രതിമാസ വേതനം 1000 രൂപ ഉയർത്തി.
11. സ്കൂൾ പാചക തൊഴിലാളികൾ: പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.
12. സാക്ഷരതാ പ്രേരക്മാർ: പ്രതിമാസ വേതനം 1000 രൂപ ഉയർത്തി.
13. കരാർ/ദിവസവേതന ജീവനക്കാർ: പ്രതിദിന വേതനത്തിൽ 5% വർധനവ്.
14. പത്രപ്രവർത്തക പെൻഷൻ: പ്രതിമാസം 1500 രൂപ വർധിപ്പിച്ചു.
15. ലൈബ്രേറിയൻമാർ: പ്രതിമാസ അലവൻസിൽ 1000 രൂപ വർധിപ്പിച്ചു.
16. പ്രത്യേക പെൻഷനുകൾ: കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പെൻഷൻ 1000 രൂപ വർധിപ്പിച്ചു.
III. സർക്കാർ ജീവനക്കാരും പെൻഷനും (17 - 27)
17. ശമ്പള പരിഷ്കരണം: അഞ്ചുവർഷ തത്വം തുടരും.
18. 12th Pay Revision: കമ്മീഷനെ പ്രഖ്യാപിച്ചു; 3 മാസത്തിനകം റിപ്പോർട്ട് വാങ്ങി നടപ്പാക്കും.
19. ഡി.എ/ഡി.ആർ (DA/DR): അവശേഷിക്കുന്ന ഗഡുക്കൾ പൂർണ്ണമായും നൽകും.
20. ഫെബ്രുവരി ശമ്പളം: ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം.
21. മാർച്ച് ശമ്പളം: ബാക്കിയുള്ള ഡി.എ, ഡി.ആർ ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
22. ഡി.എ കുടിശിക: ഘട്ടംഘട്ടമായി നൽകും; ആദ്യ ഗഡു ഈ ബജറ്റ് വർഷം നൽകും.
23. HBA: സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കും.
24. അഷ്വേർഡ് പെൻഷൻ: ഏപ്രിൽ 1 മുതൽ നിലവിൽ വരും.
25. പെൻഷൻ : അടിസ്ഥാന ശമ്പളത്തിന്റെ 50% തുക പരമാവധി പെൻഷനായി ഉറപ്പാക്കും.
26. ഡി.ആർ (DR): അഷ്വേർഡ് പെൻഷനിലും ഡി.ആർ അനുവദിക്കും.
27. ഓപ്ഷൻ: എൻ.പി.എസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും.
IV. സ്മാരകങ്ങളും സാംസ്കാരിക പഠന കേന്ദ്രങ്ങളും (28 - 33)
28. വി.എസ് സെന്റർ: വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് (20 കോടി).
29. തുരങ്കപാത: കട്ടപ്പന – തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി.
30. ഗവേഷണ സെന്റർ: പൊന്നാനിയിൽ ശൈഖ് സൈനുദീൻ മഖദൂം രണ്ടാമന്റെ പേരിൽ (3 കോടി).
31. അയ്യങ്കാളി പഠന കേന്ദ്രം: 1.5 കോടി രൂപ.
32. കാവരിക്കുളം കണ്ടൻ കുമാരൻ പഠന കേന്ദ്രം: 1.5 കോടി രൂപ.
33. മാർ ഇവാനിയോസ് മ്യൂസിയം: 1.5 കോടി രൂപ.
V. ആരോഗ്യം, സാമൂഹിക സുരക്ഷ (34 - 37)
34. മെനോപോസ് ക്ലിനിക്കുകൾ: ജില്ലാ ആശുപത്രികളിൽ സ്ഥാപിക്കാൻ 3 കോടി.
35. കുടുംബശ്രീ: ഉൽപ്പന്ന വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
36. ലൈഫ് സേവർ പദ്ധതി: റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം പണരഹിത ചികിത്സ.
37. KARE പദ്ധതി: SMA രോഗികൾക്ക് മരുന്ന് ലഭ്യമാക്കാൻ 30 കോടി.
VI. ഗതാഗതം, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ് (38 - 42)
38. MC റോഡ് വികസനം: തിരുവനന്തപുരം-അങ്കമാലി പാതയ്ക്ക് കിഫ്ബി വഴി 5217 കോടി.
39. ബൈപാസുകൾ: കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പുതിയ ബൈപാസുകൾ.
40. RRTS: തിരുവനന്തപുരം – കാസർഗോഡ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് 100 കോടി.
41. ഫിനാൻസ് ടവർ: കൊച്ചിയിൽ പുതിയ ഫിനാൻസ് ടവർ സ്ഥാപിക്കും.
42. ജി.എസ്.ടി നിരീക്ഷണം: ചെക്ക് പോസ്റ്റുകളെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
VII. വിവിധ മേഖലകളിലെ പദ്ധതികൾ (43 - 51)
43. കാർഷിക മേഖല: കാർഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
44. സ്ത്രീ സുരക്ഷ: മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3720 കോടി.
45. സ്കോളർഷിപ്പ്: കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് 400 കോടി.
46. ക്ഷേമപെൻഷൻ: വിതരണത്തിനായി 14,500 കോടി.
47. നികുതിദായകർ: ആദരിക്കാനും പുരസ്കാരം നൽകാനും 5 കോടി.
48. നേറ്റിവിറ്റി കാർഡ്: എല്ലാ പൗരന്മാർക്കും നൽകുന്ന പദ്ധതിക്ക് 20 കോടി.
49. തദ്ദേശ സ്വയംഭരണം: പ്ലാൻ ഫണ്ട് (10,189 കോടി), മെയിന്റനൻസ് (4316 കോടി), ജനറൽ പർപ്പസ് ഫണ്ട് (3237 കോടി).
50. ജനപ്രതിനിധികൾ: പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കും.
51. ക്ഷേമനിധി: മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി രൂപീകരിക്കും.
VIII. വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം (52 - 60)
52. റെയർ എർത്ത് കോറിഡോർ: വിഴിഞ്ഞം - ചവറ - കൊച്ചി ബന്ധിപ്പിച്ച് (42,000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു).
53. ക്രിട്ടിക്കൽ മിനറൽ മിഷൻ: 100 കോടി.
54. പ്രതിരോധ ഇടനാഴി: 50 കോടി.
55. സൈബർ വാലി: കൊച്ചി ഇൻഫോ പാർക്കിൽ AI കേന്ദ്രീകൃത സൈബർ വാലിക്ക് 30 കോടി.
56. ആഗോള സ്കൂൾ: തൊഴിൽ പരിശീലനത്തിന് ആഗോള സ്കൂളിന് 10 കോടി.
57. വർക്ക് നിയർ ഹോം: പദ്ധതി വ്യാപിപ്പിക്കാൻ 150 കോടി.
58. സ്പെഷൽ എൻറിച്ച്മെന്റ്: ഗോത്ര മേഖലയിലെ വിദ്യാഭ്യാസത്തിനായി 60 കോടി.
59. ഗിഗ് ഹബ്: ഗിഗ് തൊഴിലാളികൾക്കായി 20 കോടി.
60. സ്ക്രാപ്പേജ് ബോണസ്: പഴയ ഓട്ടോ മാറ്റി ഇ-ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ.
IX. പരിസ്ഥിതി, ഇൻഷുറൻസ്, സാംസ്കാരികം (61 - 71)
61. ഇ-ഓട്ടോ വായ്പ: പലിശയിൽ 2% ഇളവ്.
62. സോളാർ ചാർജിങ്: ഓട്ടോ സ്റ്റാൻഡുകളിൽ ചാർജിങ് യൂണിറ്റുകൾക്ക് 20 കോടി.
63. തൊഴിലുറപ്പ്: അധികമായി 1000 കോടി രൂപ അനുവദിച്ചു.
64. റിട്ടയർമെന്റ് ഹോമുകൾ: സജ്ജമാക്കാൻ സർക്കാർ സബ്സിഡി (30 കോടി).
65. സീനിയർ സിറ്റിസൺ സേവനം: ഒറ്റപ്പെട്ടവർക്കായി ഓൺ കോൾ വൊളന്റിയർമാർ (10 കോടി).
66. അഡ്വക്കേറ്റ് വെൽഫെയർ: ഫണ്ട് 20 ലക്ഷമായി ഉയർത്തും.
67. സ്കൂൾ വിദ്യാർത്ഥികൾ: 1 മുതൽ 12 വരെ ക്ലാസ്സുകാർക്ക് അപകട ഇൻഷുറൻസ് (15 കോടി).
68. ആരോഗ്യ ഇൻഷുറൻസ്: കാരുണ്യക്ക് പുറത്തുള്ളവർക്കായി പുതിയ പദ്ധതി (50 കോടി).
69. കുടുംബശ്രീ മാർക്കറ്റിങ്: പ്രചാരണത്തിനും വിതരണത്തിനും 22.27 കോടി.
70. CDS: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് മികവിന്റെ കേന്ദ്രമാക്കാൻ 10 കോടി.
71. കേരള കലാകേന്ദ്രം:സ്ഥിരം വേദികൾ സ്ഥാപിക്കാൻ 10 കോടി.
കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. 2 മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം, 2016-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രസംഗത്തേക്കാൾ (2 മണിക്കൂർ 54 മിനിറ്റ്) വെറും ഒരു മിനിറ്റ് മാത്രം കുറവാണ്. നിലവിൽ ടി.എം. തോമസ് ഐസക്കിന്റെ പേരിലാണ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗങ്ങളുടെ റെക്കോർഡുള്ളത്; 2021-ലെ 3 മണിക്കൂർ 18 മിനിറ്റും, മറ്റൊരു വർഷത്തെ 2 മണിക്കൂർ 57 മിനിറ്റും. ശ്രദ്ധേയമായ കാര്യം, 2016, 2021, 2026 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപുള്ള ബജറ്റുകളാണ് ദൈർഘ്യത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് എന്നതാണ്.
