സമ്പൂര്‍ണ സൂര്യഗ്രഹണം കണ്ടും പകര്‍ത്തിയും ജനങ്ങള്‍. 2021 ല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനുള്ള ഭാഗ്യം അന്റാര്‍ട്ടിക്കയ്ക്ക് മാത്രമായിരുന്നെങ്കില്‍ 2024 ല്‍ അത് അമേരിക്ക,കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായിരുന്നു ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയിലൂടെ, സൂര്യനെ പൂര്‍ണമായി മറച്ച് കടന്നുപോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്
മെക്സിക്കോയുടെ പസഫിക് തീരത്തെ മസറ്റ്ലാനിയിലാണ് വടക്കേ അമേരിക്കയില്‍ ആദ്യമായി സൂര്യനെ ചന്ദ്രന് പൂര്‍ണമായും മൂടുന്ന ഘട്ടം ദൃശ്യമായത്. അമേരിക്ക, മെക്സിക്കോ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്.
മെക്സിക്കോയുടെ പസഫിക് തീരം ഉള്‍പ്പെടെ പലയിടത്തം പകല്‍ ഇരുട്ടുമൂടി. മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കാനഡയിലെ ലാബ്രഡോര്‍, ന്യൂഫൗണ്ട്ലാന്‍ഡ് എന്നിവിടങ്ങളിലാണ്.
ഇന്ത്യന്‍ സമയം തിങ്കള്‍ രാത്രി 9.12ന് ആരംഭിച്ച് ചൊവ്വ പുലര്‍ച്ചെ 2.20ന് സമാപിച്ചു. രണ്ടു മണിക്കൂറാണ് പൂര്‍ണ ഗ്രഹണത്തിന് എടുത്തത്. നാല് മിനിറ്റും 28 സെക്കന്റുമാണ് ചന്ദ്രന് സൂര്യനെ പൂര്‍ണമായും മൂടുന്ന ഘട്ടം നീണ്ടത്. അമേരിക്കയിലെ പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിലും സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
നയാഗ്ര വെള്ളച്ചാട്ടം, മെക്സിക്കോ അമേരിക്കന്‍ അതിര്‍ത്തിയിലെ ഈഗിള്‍ പാസ് തുടങ്ങിയ ഇടങ്ങളില്‍ ആയിരക്കണക്കിനു പേരാണ് ഗ്രഹണം കാണാന്‍ കാത്തുനിന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.27നാണ് ടെക്സസില്‍ സൂര്യഗ്രഹണം ദൃശ്യമായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായിരുന്നില്ല.
സൂര്യഗ്രഹണം കാണാൻ സാധിക്കാത്തവര്‍ക്കായി നാസ ലൈവ് സ്ട്രീമിങ് പങ്കുവെച്ചിരുന്നു.
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തെ സാക്ഷ്യമാക്കി കല്യാണങ്ങളും പാര്‍ട്ടികളും അരങ്ങേറിയിരുന്നു. ആയിരങ്ങളാണ് അത്യപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി മെക്സിക്കോ സിറ്റിയില്‍ ഒത്തുകൂടിയത്. വടക്കേ അമേരിക്കയില്‍ ഇനി 2044 വരെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടായേക്കില്ല. അപൂര്‍വകാഴച സാക്ഷ്യം വഹിച്ചവർ പലയിടങ്ങളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചിട്ടുണ്ട്.
കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യു.കെ എന്നിവിടങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ഭാഗികമായി ഗ്രഹണം കണ്ടു.