കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പമായിരുന്നു രാഹുൽ പത്രിക സമർപ്പിക്കാനെത്തിയത്. അമേഠിയിൽ നിന്ന് ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമയും മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. നിലവിൽ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് രാഹുൽ. രാഹുൽ മത്സരിക്കുന്നത് സംബന്ധിച്ച് അവസാന തീരുമാനം ഉണ്ടായത് അർദ്ധരാത്രിയോടെ അടുത്താണ്.