സംസ്ഥാനത്ത് ഇത്തവണയും എല്‍ഡിഎഫിന് തിരിച്ചടി. 20 സീറ്റുകളില്‍ ആലത്തൂര്‍ മാത്രമാണ് കേരളത്തില്‍ ഇടത് പക്ഷത്തിന് ഒപ്പം നിന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ജയം കണ്ടെത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങല്‍, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019 ആവര്‍ത്തിച്ച് കേരളം. 20ല്‍ 17 സീറ്റുകളില്‍ യുഡിഎഫ് ജയം ഉറപ്പിച്ചു. ഒമ്പത് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിച്ചതോടെ 2019നേക്കാള്‍ തിളക്കമേറിയ വിജയമാണ് ഇക്കുറി യുഡിഎഫിന്. പൊന്നാനി, എറണാകുളം, മലപ്പുറം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനും മുകളിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം പിന്നിട്ടു.
ആറ്റിങ്ങലില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടം മാത്രമാണ് പ്രവചനാതീതമായി തുടരുകയും ഒടുവിൽ അടൂർ പ്രകാശ് ജയിച്ചു.വിജയം 1708 വോട്ടിന്. ഏറ്റവും ഒടുവിലാണ് കാര്യത്തിൽ തീരുമാനമായത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുമായി തുടര്‍ന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചത്. വി ജോയിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആറ്റിങ്ങല്‍ മണ്ഡലം രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ഒപ്പമായിരുന്നു. 2019 ല്‍ മണ്ഡലം യുഡിഎഫിന് നേടികൊടുത്ത ആത്മവിശ്വാസവുമായാണ് അടൂര്‍ പ്രകാശ് ഇത്തവണ ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയത്. 2019ൽ സിപിഐഎം സ്ഥാനാർത്ഥി എ സമ്പത്തിനെ പരാജയപ്പെടുത്തി 3,80,995 വോട്ടുകളോടെയാണ് അടൂർ പ്രകാശ് വിജയിച്ചത്. 38,247 ഭൂരിപക്ഷമായിരുന്നു നേടിയത്.
ബിജെപി സ്ഥാനാർത്ഥി ജയിച്ചു എന്ന് ഉറപ്പിച്ച സ്ഥാനത്തു നിന്നാണ് ഉച്ചയോടു കൂടി കാര്യങ്ങൾ നേരെ കീഴ്മേൽ മറിഞ്ഞ് നാലാമങ്കത്തിലും ശശി തരൂരിൻ്റെ ജയം. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ഉദ്വേഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ അവസാന നിമിഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ മറികടന്ന് പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് തരൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. ശശി തരൂരിന് 353679 വോട്ടും രാജീവ് ചന്ദ്രശേഖറിന് 337920 വോട്ടും പന്ന്യന്‍ രവീന്ദ്രന് 244433 വോട്ടും ലഭിച്ചു. തരൂരിന്റെ ഭൂരിപക്ഷം 15759. 2014ൽ ശശി തരൂർ കോൺഗ്രസിനായി രണ്ടാം തവണ മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 15,470 വോട്ടായിരുന്നു. കഴിഞ്ഞ തവണ തരൂരിന് 4,16,131 വോട്ടും കുമ്മനം രാജശേഖരന് 3,16,142 വോട്ടും സി.ദിവാകരന് 2,58,556 വോട്ടുമാണ് ലഭിച്ചത്.
2014ലിന്റെ തനിയാവര്‍ത്തനമാണ് വോട്ടെണ്ണലില്‍ കണ്ടത്. തുടക്കത്തില്‍ ബിജെപിക്ക് ലീഡ്, വിജയിക്കുമെന്ന പ്രതീക്ഷ. ഒടുവില്‍ ബിജെപിയെ പിന്നിലാക്കി ഫോട്ടോഫിനിഷില്‍ തരൂരിന് വിജയക്കുതിപ്പ്. 2014ല്‍ ശശി തരൂരും ഒ.രാജഗോപാലും ഏറ്റുമുട്ടിയപ്പോള്‍ അവസാനനിമിഷമാണ് തരൂര്‍ ജയിച്ചുകയറിയത്.
അതേസമയം തൃശൂരില്‍ കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിക്ക് ക്ഷീണമായി. വോട്ടെണ്ണലിന്റെ ഒരു സമയത്ത് പോലും ലീഡ് വര്‍ധിപ്പിക്കാന്‍ മുരളീധരന് സാധിച്ചില്ല. വിജയം പ്രതീക്ഷിച്ചാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. എന്നാല്‍ മത്സരം സുരേഷ്ഗോപിയും സുനില്‍കുമാറും തമ്മിലായിരുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്. രാജീവ് ചന്ദ്രശേഖറുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തരൂര്‍ മണ്ഡലം നാലാമതും നിലനിര്‍ത്തി. കേരളം ഉറ്റുനോക്കിയിരുന്ന വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ജയിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച കെ കെ ശൈലജ ടീച്ചര്‍ക്ക് വലിയ തിരിച്ചടിയാണ് യുഡിഎഫ് നല്‍കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയവരില്‍ ഒരാളായ രമ്യ ഹരിദാസിന്റെ തോല്‍വി യുഡിഎഫിന് മറ്റൊരു തിരിച്ചടിയാണ്. ഇരുപതിനായിരത്തില്‍ അധിക വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണന് ജയിച്ചത് എൽഡിഎഫിന് ആശ്വാസം ആയി.