അമ്പലക്കാർക്കും, (കത്തോലിക്കർക്കും) പള്ളിക്കാർക്കും സന്തോഷമായി കാണും
പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കേരളത്തിനു ജോർജ് കുര്യന്റെ വരവ് അപ്രതീക്ഷിതമായി. മുൻ എൻഡിഎ സർക്കാരുകളുടെ കാലത്തു വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഒ.രാജഗോപാൽ (മൂവരും ബിജെപി) എന്നിവർ കേരളത്തിൽനിന്നു കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി പി.സി.തോമസും മന്ത്രിയായി.
തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. സുരേഷ് ഗോപിക്കും,ജോർജ് കുര്യനും ക്യാബിനറ്റ് പദവി ഇല്ലാത്ത സഹമന്ത്രി സ്ഥാനമാണ് ഉള്ളത്.
ചലച്ചിത്ര താരത്തിൽനിന്നു രാഷ്ട്രീയ നേതാവായുള്ള സുരേഷ് ഗോപിയുടെ വളർച്ച എളുപ്പമുള്ളതായിരുന്നില്ല. കേരളത്തിലൊരു സീറ്റ് നേടാൻ താരപരിവേഷമുള്ളൊരാളെ വേണമെന്ന മോദിയുടെ ആഗ്രഹപ്രകാരമാണു 10 വർഷം മുൻപ് സുരേഷ് ഗോപിയെ സമീപിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ സുരേഷ് ഗോപി തോറ്റു. കഠിനാധ്വാനത്തിനൊടുവിൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ആധികാരിക ജയം. ഇതോടെ കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപി ഇനി രാജ്യത്തിന്റെ കേന്ദ്രമന്ത്രി.
മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രി പദവി. ബിജെപി ഉണ്ടായകാലം മുതൽ കോട്ടയത്തുകാരൻ ജോര്‍ജ് കുര്യൻ ബിജെപിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിര്‍ണ്ണായക ചുമതലകൾ ജോര്‍ജ് കുര്യൻ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി ചുമതല ഏറ്റെടുത്ത ജോര്‍ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ്

