ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ മുന്നാം ഊഴത്തിന് തുടക്കമിട്ട് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലായിരുന്നു സത്യ പ്രതിജ്ഞ. പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്ത് അധികാരമേല്‍ക്കുന്ന മുന്നണി സര്‍ക്കാര്‍ എന്ന പ്രത്യേകതയും മുന്നാം മോദി സര്‍ക്കാരിനുണ്ട്. ജവഹര്‍ലാല്‍ തുടര്‍ച്ചയായി മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് മോദി.
നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തില്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം. 72 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭിയിലുള്ളത്. 6 പേര്‍ക്ക് സ്വതന്ത്ര ചുമതല. 36 പേര് സഹമന്ത്രിമാര്‍. 12 മന്ത്രിപദങ്ങള്‍ ഘടകകക്ഷികള്‍ക്ക് നീക്കിവച്ചു.
മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു. അമിത് ഷായ്ക്ക് ശേഷം ദേശീയ അധ്യക്ഷ പദവിയിലെത്തിയ നദ്ദ മോദിയുടെ വിശ്വസ്തനായാണ് കണക്കാക്കുന്നത്. നിതിൻ ഗഡ്കരി, ശിവരാജ് സിങ് ചൗഹൻ, നിർമ്മലാ സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, നിതിൻ റാം മാഞ്ചി തുടങ്ങിയവർ മോദിക്ക് ശേഷം തുടർച്ചയായി സത്യപ്രതിജ്ഞ ചെയ്തു.
ജെഡിയുവിൽ നിന്നുള്ള ലലൻ സിങ്, അസ്സമിന്റെ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ സർബാനന്ദ സോനോവാൾ, മധ്യപ്രദേശിൽ നിന്നുള്ള ഡോ. വിരേന്ദ്രകുമാർ ഖടിക്, രാമോഹൻ നായിഡു, കർണാടകയിൽ നിന്നുള്ള പ്രൽഹാദ് ജോഷി, ഗിരിരാജ് സിങ്, ജുവൽ ഒറാം, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്രയാദവ്, ഗജേന്ദ്രസിങ് ഷെഖാവത്, അന്നപൂർണാ ദേവി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, മൻസുഖ് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ഗുജറാത്ത് മുൻ സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് സ്വതന്ത്രമന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. റാവു ഇന്ദർജിത്ത്, ഡോ ജിതേന്ദ്ര സിങ്, അർജിൻ രാം മേഘ്വാൾ, പ്രതാപ് റാവു ജാദവ്, ജയന്ത് ചൌധരി, ജിതിൻ പ്രസാദ, കിഷന്‍പാല്‍ ഗുര്‍ജര്‍, ഗോവയിൽ നിന്നുള്ള ശ്രീപദ് നായിക് സ്വതന്ത്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയിൽ നിന്നുള്ള മന്ത്രിയായിരുന്നു. പങ്കജ് ചൌധരി, രാംദാസ് അത്താവലെ, നിത്യാനന്ദ് റായ്, രാംനാഥ് ഠാക്കൂര്‍, അനുപ്രിയ പട്ടേല്‍, വി സോമണ്ണ, ചന്ദ്രശേഖര്‍ പെമ്മസാനി, എസ് പി സിങ് ബാഗേല്‍, ശോഭാ കരന്തലജെ, കീര്‍ത്തിവര്‍ധന്‍ സിങ്, ബി എല്‍ വെര്‍മ, ശന്തനു ഠാക്കൂര്‍, സുരേഷ് ഗോപി, എല്‍ മുരുകന്, ബണ്ഢി സഞ്ജയ് റെഡ്ഡി,കമലേഷ് പാസ്വാന്, ബഗീരധ് ചൌധരി, സതീഷ് ചന്ദ്ര ദുബേ, രവ്നീത് സിംഗ് ബിട്ടു, ദുര്‍ഗാദാസ് ഉയികേ, രക്ഷാ സിങ് ഖഡ്സേ, സുകന്ത മജുംദാര്‍, സാവിത്രി ഠാക്കൂര്‍, രാജ് ഭൂഷന് ചൌധരി, ഭൂപതി രാജു ശ്രീനിവാസ ശര്‍മ്മ, ഹർഷ് മൽഹോത്ര, നിമുബെൻ ബംബീനിയ, മുരളീധർ മൊഹോൾ, ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി 51 മതും, ജോർജ് കുര്യൻ 70 മതും സത്യപ്രതിജ്ഞ ചെയ്തു.
ഞായറാഴ്ച വൈകിട്ട് 7.15 ന് തുടങ്ങിയ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയ വിദേശ നേതാക്കള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എട്ടായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധികള്‍, ശുചീകരണ തൊഴിലാളികള്‍, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, വിവിധ മേഖലതളില്‍ മികവ് തെളിയിച്ച വ്യക്തികള്‍, വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിവരും പ്രത്യേക അതിഥികളായി സദസില്‍ സന്നിഹിതരായിരുന്നു.
പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കാളിയായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഖാര്‍ഗെയുടെ പങ്കാളിത്തം. അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.