![]() |
| Courtesy/AP |
ചാരവൃത്തി ആരോപണ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചതായി വിക്കി ലീക്സ്. അദ്ദേഹം ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങിയതയായും വിക്കി ലീക്സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തോളം ജയിലില്‍ ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്.
അതേസമയം അസാഞ്ചെ ജയില്‍വാസം ഒഴിവാക്കാന്‍ യുഎസുമായുള്ള കരാര്‍ പ്രകാരം കുറ്റസമ്മതം നടത്തി എന്നും വിവരമുണ്ട്. ഇതേത്തുടർന്ന് യുകെയിലെ ജയിലിൽ നിന്നു മോചിതനായി. യുഎസ് നീതിന്യായ വകുപ്പുമായുള്ള കരാര്‍ പ്രകാരമാണ് അസാഞ്ചെ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ കുറ്റം സമ്മതിച്ചത്. ഇതു സംബന്ധിച്ച രേഖകള്‍ യുഎസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ കരാര്‍ ജഡ്ജി അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍, തിങ്കാളാഴ്ച തന്നെ അസാഞ്ചെയെ യുകെയിലെ ജയിലില്‍ നിന്ന് ജാമ്യപ്രകാരം മോചിപ്പിച്ചിരുന്നു. അസാഞ്ചെയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ഓസ്ട്രേലിയന്‍ അപേക്ഷ പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി ആഴ്ചകള്‍ക്കകമാണ് അസാഞ്ചെയുമായുള്ള കരാര്‍.
ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യു.എസ്. സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാഞ്ജിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് യു.എസിന്റെ ആരോപണം.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കി ലീക്സ് പുറത്തുവിട്ടത്. അമേരിക്കന്‍ എംബസികള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇങ്ങനെ പുറത്തുവന്നത്. ചാര പ്രവർത്തനമായി ബന്ധപ്പെട്ട 17 കേസുകളാണ് അമേരിക്ക അദ്ദേഹത്തിന്റെ മേൽ ചുമത്തിയത്.
എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി യുഎസ് ചാര പ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയിൽ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതുമടക്കമുള്ള വീക്കിലിക്സിന്റെ വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തുവരികയും ചെയ്തു. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെട്ടത്. ഇതോടെ അസാൻജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു.
അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫെയ്സ്ബുക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റർകാർഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി. ഇതു വിപുലമായ പ്രതിഷേധങ്ങൾക്കും വിക്കിലീക്സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.
ലോകത്തിൻറെ മുന്നിൽമുഖം നഷ്ടപ്പെട്ട അമേരിക്കയ്ക്ക് എങ്ങനെയും ഇദ്ദേഹത്തെ പിടികൂടണമെന്ന് അവസ്ഥ വന്നു .
ഈതിനിടെ, സ്വീഡനിൽ അസാൻജിനെതിരെ ലൈംഗികാരോപണം ഉയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ സ്വീഡൻ ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദഫലമായുണ്ടായ കേസാണിതെന്ന് വ്യാപക ആരോപണങ്ങളുയർന്നു. പിന്നീടു പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽനിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 മുതൽ അദ്ദേഹത്തിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.
2010ല്‍ വിക്കിലീക്സ് എന്ന വെബ്സൈറ്റിലൂടെ അമേരിക്കയുടെ അതീവരഹസ്യ സൈനിക രേഖകളും ഇറാഖില്‍ യുഎസ് സൈന്യം പ്രവര്‍ത്തിച്ച ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതാണ് അസാഞ്ചെയ്ക്ക് എതിരെയുള്ള കേസ്. 2012 മുതല്‍ ബ്രിട്ടനിലെ ഇക്കഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്ന അസാഞ്ചെയെ 2019ല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന കേസില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് 2021ല്‍ ബ്രിട്ടീഷ് കീഴ്ക്കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ അമേരിക്ക, ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ പത്തിന് ഹൈക്കോടതി അസാഞ്ചെയെ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേയും അസാഞ്ചെ നിയമപോരാട്ടം തുടര്‍ന്നുവരുകയായിരുന്നു.
ഇതിനിടെയാണ് അസാഞ്ചെയുമായി കരാര്‍ നടപ്പാക്കാന്‍ യുഎസ് തീരുമാനിച്ചത്. കരാര്‍ പ്രകാരം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ അസഞ്ചെയ്ക്കെതിരേ 62 മാസത്തെ തടവ് ആവശ്യപ്പെടും. എന്നാല്‍, ലണ്ടനിലെ ജയിലില്‍ അനുഭവിച്ച തടവ് ശിക്ഷ ഇപ്പോഴത്തെ തടവിന് തുല്യമാണെന്ന് കരാര്‍ വ്യക്തമാക്കുന്നു.
ജൂലിയന്‍ അസാഞ്ചെ ജയില്‍ മോചിതനായെന്ന് വിക്കിലീക്സും അറിയിച്ചു. 'ജൂലിയന്‍ അസാഞ്ചെ സ്വതന്ത്രനാണ്. 1901 ദിവസം അവിടെ ചെലവഴിച്ചതിന് ശേഷം ജൂണ്‍ 24 ന് രാവിലെ അദ്ദേഹം ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ലണ്ടനിലെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു, ഉച്ചകഴിഞ്ഞ് സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ നിന്ന് യുകെ വിട്ടെന്നും വിക്കിലീക്സ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അസാഞ്ചെ ഓസ്ട്രേലിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയ്ക്കു സമീപമുള്ള മരിയാന ദ്വീപുകളിലെ ഫെഡറല്‍ കോടതിയിലാകും അസാഞ്ച ഹാജരായി തുടർന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കുക.
ജൂലിയൻ അസാഞ്ചെ സഞ്ചരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിമാനം ചൊവ്വാഴ്ച ബാങ്കോക്കിൽ ലാൻഡ് ചെയ്തു. .ചാർട്ടേഡ് ഫ്ലൈറ്റ് VJT199 ഉച്ചയ്ക്ക് ശേഷം തായ് തലസ്ഥാനത്തിന് വടക്കുള്ള ഡോൺ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി ബാങ്കോക്കിൽ ഇറങ്ങിയതെന്നും പടിഞ്ഞാറൻ പസഫിക്കിലെ യുഎസ് കോമൺവെൽത്തിലെ നോർത്തേൺ മരിയാന ദ്വീപുകളുടെ തലസ്ഥാനമായ സായ്പാനിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുമെന്നും അവിടെ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കുമെന്നും എയർപോർട്ട് അധികൃതർ
മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ് ചോര്‍ത്തി നല്കിയ അതീവരഹസ്യ രേഖകളായിരുന്നു വിക്കിലീക്സിലൂടെ അസാഞ്ചെ പ്രസിദ്ധീകരിച്ചത്. മാനിങ്ങിന് 35 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 2017 ല്‍ പ്രസിഡന്റ് ബറാക് ഒബാമ ശിക്ഷ ഇളവ് ചെയ്തതിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടിരുന്നു.
