പുതിയ പുതിയ ഫീച്ചറുകളുമായി അമ്പരപ്പിക്കാനൊരുങ്ങി എക്സ്. ഇഷ്ടപ്പെടാത്ത പോസ്റ്റുകൾക്ക് ഡിസ്ലൈക്ക് അടിക്കാനും ഇനി എക്സിൽ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘ഡൗൺവോട്ട്’ ഫീച്ചറായി റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗൺവോട്ട് ഐക്കണിന് പകരം ‘ഡിസ്ലൈക്ക്’ ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോർട്ട്. എക്സിൽ ഡിസ്ലൈക്ക് ബട്ടൺ വരുമെന്ന് ഇലോൺ മസ്ക് എക്സ് ഏറ്റെടുത്തപ്പോൾ മുതൽ കേൾക്കുന്ന വാർത്തയാണ്.
നിലവിൽ എക്സിലെ ലൈക്ക് ബട്ടൺ ഹാർട്ട് ഷേപ്പിൽ ഉള്ളതാണ്. എക്സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകൾ കണ്ടെത്തിയ ശേഷമാണ് ഹാർട്ട് ബ്രേക്ക് ഷാപ്പിലുള്ള ഡിസ്ലൈക്ക് ബട്ടൺ പുറത്ത് വരുമെന്ന സൂചനകൾ വരുന്നത്. പോസ്റ്റിന് താഴെ ഡൗൺവോട്ട് ബട്ടൺ വന്നുകഴിഞ്ഞാൽ, ഡിസ്ലൈക്ക് ചെയ്യുന്നോ എന്ന് ഉറപ്പ് വരുത്തിയിട്ട് ഡിസ്ലൈക്ക് ചെയ്യാനാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്.
എക്സിലെ ഡൗൺവോട്ട് ഐക്കൺ എങ്ങനെയായിരിക്കുമെന്നതിന്റെ ചിത്രവും ഇതിനൊപ്പമുണ്ട്. ഹാർട്ട് ഐക്കണാണ് എക്സിലെ ലൈക്ക് ബട്ടൺ. ഇതിന് ഡൗൺവോട്ട് അഥവാ ഡിസ്ലൈക്ക് ബട്ടണായി ബ്രോക്കൺ ഹാർട്ട് ഐക്കണാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ 'നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?' എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോൺ പറയുന്നത്. ഇതിന് സ്ഥിരീകരണം നൽകുന്നതോടെ ആ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. @P4mui എന്ന എക്സ് അക്കൗണ്ടിൽ ഡിസ്ലൈക്ക് ബട്ടണിന്റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.