സോറയുടെ പ്രത്യേക ആപ്പ് പുറത്തിറങ്ങി വെറും മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ അപ്രതീക്ഷിത നീക്കം.
ടെക്സ്റ്റ് സന്ദേശങ്ങളെ വീഡിയോകളാക്കി മാറ്റി വിസ്മയിപ്പിച്ച ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ 'Sora', അതിന്റെ API എന്നിവ കമ്പനി പിൻവലിക്കുന്നു(Open AI video generation tool 'Sora' and its API). അതിശയകരമായ വീഡിയോകൾ നിർമ്മിക്കാനും പങ്കുവെക്കാനും സാധിക്കുന്ന സോറയുടെ പ്രത്യേക ആപ്പ് പുറത്തിറങ്ങി വെറും ആറുമാസം പിന്നിടുമ്പോഴാണ് ഈ അപ്രതീക്ഷിത നീക്കം. സോറയോട് വിടപറയുകയാണെന്ന് കഴിഞ്ഞ ആഴ്ച Open AI ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സോറ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭീമമായ കമ്പ്യൂട്ടേഷണൽ പവർ ആണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. സോറയുടെ അമിത ഉപയോഗം കമ്പനിയുടെ GPU ശേഷിയെ വല്ലാതെ ബാധിക്കുന്നു എന്ന് സോറ മേധാവി ബിൽ പീബിൾസ് മുൻപ് വ്യക്തമാക്കിയിരുന്നു. കൂടാതെ, Anthropic പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായി എന്റർപ്രൈസ് ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സോറ ആപ്പും എപിഐയും മാത്രമല്ല, ChatGPT പ്ലാറ്റ്ഫോമിലെ വീഡിയോ ജനറേഷൻ സേവനവും അവസാനിക്കും.
ഡിസ്നിയുമായി (Disney) ചേർന്ന് മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്താൻ ഒരു ബില്യൺ ഡോളറിന്റെ കരാർ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. Disney Plus പോലുള്ള ഇടങ്ങളിൽ സോറയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പദ്ധതിയheadിരുന്നെങ്കിലും പെട്ടെന്നുള്ള ഈ തീരുമാനത്തിന്റെ കാരണം വ്യക്തമല്ല.
തങ്ങളുടെ ഉപയോക്താക്കളോട് നന്ദി അറിയിച്ചുകൊണ്ട് X-ൽ പങ്കുവെച്ച കുറിപ്പിൽ, സോറയിലൂടെ മികച്ച ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാൻ സഹായിച്ച എല്ലാവരോടും ഓപ്പൺഎഐ കടപ്പാട് അറിയിച്ചു. ഈ വാർത്ത ഉപയോക്താക്കളെ നിരാശപ്പെടുത്തുമെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ ChatGPT, കോഡെക്സ് (Codex), എഐ ബ്രൗസറായ അറ്റ്ലസ് (Atlas) എന്നിവ കോർത്തിണക്കി ഒരു 'സൂപ്പർ ആപ്പ്' നിർമ്മിക്കാനും, ഏജന്റിക് എഐ (agentic AI) മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുമാണ് കമ്പനിയുടെ പ്ലാൻ.
More read ഉപയോഗം കൂടി; നാനോ ബനാനയ്ക്കും സോറയ്ക്കും പരിധി നിശ്ചയിച്ച് മാതൃ കമ്പനികൾ
2024-ന്റെ തുടക്കത്തിലാണ് സിനിമകളുടെ ഗുണനിലവാരമുള്ള വീഡിയോകൾ നിർമ്മിക്കാനുള്ള ശേഷിയുമായി സോറ പുറത്തിറങ്ങിയത്. തുടർന്ന് 2025 സെപ്റ്റംബറിൽ പുതിയ സ്റ്റാൻഡ്-എലോൺ ആപ്പിനൊപ്പം 'Sora 2' പതിപ്പ് എത്തിയതോടെ ഇത് ലോകശ്രദ്ധ നേടി. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്താൻ സോറയ്ക്ക് സാധിച്ചിരുന്നു.
എങ്കിലും, സോറയുടെ ഉപയോഗത്തെച്ചൊല്ലി വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. വിചിത്രവും സർഗ്ഗാത്മകവുമായ വീഡിയോകൾക്കൊപ്പം തന്നെ, അക്രമം പ്രോത്സാഹിപ്പിക്കുന്നതും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്നു എന്ന ആരോപണം ഇതിന് തിരിച്ചടിയായി. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
