![]() |
| Courtesy |
കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷവിമര്‍ശനം ഉന്നയിച്ച് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയത്തില്‍ നടക്കുന്ന ഹല്‍വ തയ്യാറാക്കല്‍ ചടങ്ങിന്റെ ചിത്രം അദ്ദേഹം സഭയില്‍ ഉയര്‍ത്തിക്കാണിച്ചു.
ബജറ്റിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടും ഒ.ബി.സിയില്‍നിന്നോ ഗോത്രവര്‍ഗത്തില്‍നിന്നോ ദളിത് വിഭാഗത്തില്‍നിന്നോ ഉള്ള ഒരു ഉദ്യോഗസ്ഥന് പോലും ചിത്രത്തിലില്ലെന്ന് രാഹുല്‍ ആരോപിച്ചു.
ഈ ചിത്രത്തിലുള്ളത് ബജറ്റിന്റെ ഹല്‍വ വിതരണമാണ്. ഒ.ബി.സി., ഗോത്രവര്‍ഗം അല്ലെങ്കില്‍ ദളിത് ഉദ്യോഗസ്ഥര്‍ ആരെയും എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കിയത് 20 ഉദ്യോഗസ്ഥരാണ്, രാഹുല്‍ പറഞ്ഞു.
നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവരാണ് ആധുനിക ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കുളും കര്‍ഷകരും സ്ത്രീകളും ചെറുകിട ഇടത്തരം ബിസിനസുകാരും പത്മവ്യൂഹത്തില്‍പ്പെട്ടു കിടക്കുകയാണ്
മഹാഭാരതത്തില്‍ അഭിമന്യൂവിന് സംഭവിച്ചതാണ് ഇപ്പോള്‍ ഇന്ത്യക്ക് സംഭവിക്കുന്നത് എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കുരുക്ഷേത്രത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കി കൊന്നു, ആറ് പേരാണ് ആ ചക്രവ്യൂഹം സൃഷ്ടിച്ചത്. താമരയുടെ രൂപം ആയതിനാനാല് ആ കുരുക്കിന് പത്മവ്യൂഹം എന്ന പേര് വന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ മറ്റൊറു പത്മവ്യൂഹത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. പ്രധാനമന്ത്രി നെഞ്ചില്‍ ധരിച്ച ചിഹ്നമാണ് ആ കുരുക്ക്. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവരാണ് ആധുനിക ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കുളും കര്‍ഷകരും സ്ത്രീകളും ചെറുകിട ഇടത്തരം ബിസിനസുകാരും പത്മവ്യൂഹത്തില്‍പ്പെട്ടു കിടക്കുകയാണ് എന്നും രാഹുല്‍ ആരോപിച്ചു.
രാഹുലിന്റെ പത്മവ്യൂഹ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. ഇതിന് മറുപടി പറഞ്ഞ് രാഹുല്‍ '' നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില് , ഞാന്‍ എന്‍എസ്എ, അംബാനി, അദാനി എന്നിവരുടെ പേരുകള്‍ ഒഴിവാക്കുകയും മൂന്ന് പേരുകള്‍ മാത്രം പരാമര്‍ശിക്കുകയും ചെയ്യും.' എന്നായിരുന്നു രാഹുലിന്റെ മറുപടി.
'ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്. കുത്തക മൂലധനമാണ് ഇതില്‍ ആദ്യത്തേത്, ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഇഡി സിബിആ ആദായ നികുതി വകുപ്പ് ഇവര്‍ ചക്രവ്യൂഹത്തിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
