![]() |
| Courtesy -Google |
യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.
26 വർഷമായി തന്റെ പങ്കാളിയും തന്റെ 5 കുഞ്ഞുങ്ങളുടെ അമ്മയുമായ വൊജെസ്കി രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നെന്ന് ട്രോപ്പർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘‘സൂസന്റെ എന്റെ ആത്മസുഹൃത്തും പങ്കാളിയും മാത്രമല്ല, അതിബുദ്ധിമതിയും സ്നേഹനിധിയായ അമ്മയും ഒരുപാടു പേരുടെ നല്ല സുഹൃത്തുമായിരുന്നു.’’–ട്രോപ്പർ പറഞ്ഞു.
ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്. ട്രോപര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വോജിസ്കിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പ്രതികരിച്ചു. 2014 മുതല്‍ 2023 വരെ യൂട്യൂബിന്റെ സിഇഒ ആയിരുന്നു വോജിസ്കി.
വോജിസ്കി ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും, നേതാവും സുഹൃത്തുമായിരുന്നുവെന്നും പിച്ചൈ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
1968 ജൂലായ് അഞ്ചിനാണ് സൂസന് വോജിസ്കിയുടെ ജനനം. 1998 ല്‍ തന്റെ ഗാരേജ് ഗൂഗിളിന്റെ സ്ഥാപകരായ ലാരി പേജിനും സെര്‍ഗേ ബ്രിന്നിനും വാടകയ്ക്ക് കൊടുത്തുകൊണ്ടാണ് വോജിസ്കിയും ഗൂഗിളും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. മാസം 1700 ഡോളറായിരുന്നു വാടക. അധികം വൈകാതെ ഗൂഗിളിന്റെ 16-ാമത് ജീവനക്കാരിയായി വോജിസ്കി മാറി. 1999 ല്‍ കമ്പനിയുടെ ആദ്യ മാര്‍ക്കറ്റിങ് മാനേജറായും അവര്‍ ചുമതലയേറ്റു.
ഗൂഗിളിന്റെ പരസ്യ വ്യവസായം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് സൂസന് വോജിസ്കി. കമ്പനിയുടെ വലിയ വരുമാന സ്രോതസ്സായി മാറിയ 'ആഡ് സെന്‍സ്' എന്ന ആശയം അവരുടേതായിരുന്നു. 2006 ഗൂഗിളിന്റെ യൂട്യബ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയത് വോജിസ്കിയാണ്. ആ നീക്കവും ഗൂഗിളിനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നാണ് ഇന്ന് യൂട്യൂബ്.
2014 ല്‍ യൂട്യൂബ് മേധാവിയായി വോജിസ്കി ചുമതലയേറ്റതിന് ശേഷമാണ് പ്രതിമാസം 200 കോടി ഉപഭോക്താക്കളുണ്ടായിരുന്നത് 3000 കോടിയിലേറെയായി ഉയര്‍ന്നത്. 80 ഭാഷകളിലായി നൂറ് രാജ്യങ്ങളില്‍ യൂട്യൂബ് ലഭ്യമായി. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോര്‍ട്സ് എന്നിവയും വോജിസ്കിയുടെ കാലത്ത് നടപ്പാക്കിയ ആശയങ്ങളായിരുന്നു. 2023 ഫെബ്രുവരിയിലാണ് വോജിസ്കി യൂട്യൂബിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.
ഗൂഗിളിന്റെ 16ാമത്തെ ജീവനക്കാരിയായും തുടർന്ന് ആദ്യ മാർക്കറ്റിങ് മാനേജറുമായി. ഗൂഗിളിന്റെ പരസ്യമേഖലയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത് വൊജിസ്കിയാണ്. ചെറിയ സ്റ്റാർട്ടപ്പായ യൂട്യൂബിനെ ഏറ്റെടുക്കണമെന്ന് 2006ൽ നിർദേശം മുന്നോട്ടുവച്ചതും അവർ തന്നെ. പിന്നീട് ഈ തീരുമാനം വിപ്ലവമായത് ലോകം കണ്ടു. യൂട്യൂബിന്റെ വരവ് വിഡിയോ ലോകത്തെ മാറ്റിമറിച്ചത് ലോകം കണ്ടതാണ്. 2014ൽ യൂട്യൂബിന്റെ സിഇഒയായി. 2023 ഫെബ്രുവരിയിൽ രാജിവയ്ക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.
ഇക്കാലയളവിൽ യൂട്യൂബിന് വൻ വളർച്ചയാണുണ്ടായത്. പ്രതിമാസം 200 കോടി ഉപയോക്താക്കൾ യൂട്യൂബിനുണ്ടായി. 2021ൽ 3,000 കോടി ഡോളർ യൂട്യൂബ് ക്രിയേറ്റർമാർക്ക് നൽകി റെക്കോഡിട്ടു. നൂറ് രാജ്യങ്ങളിലായി 80 ഭാഷകളിൽ യൂട്യൂബിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, ഷോർട്സ് തുടങ്ങിയ പുതിയ സങ്കേതങ്ങൾ തുടങ്ങിയതും ഇക്കാലത്താണ്.
ഗൂഗിളിനെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാക്കി ഉയർത്തുക മാത്രമായിരുന്നില്ല അവരുടെ കർത്തവ്യം. യൂട്യൂബിനെ അടുത്ത തലമുറയിലെ സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും കേന്ദ്രമാക്കി മാറ്റാൻകൂടി അവർക്കു കഴിഞ്ഞു. കമ്പനിയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾക്കൂടിയായിട്ടാണ് അവരെ ഗൂഗിൾ കണക്കാക്കിയിരുന്നത്. 2015ലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഉൾപ്പെട്ട വൊജിസ്കിയെ പിന്നീട് ടൈം മാസിക ഇന്റർനെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നും വിശേഷിപ്പിച്ചു.
