![]() |
| Courtesy |
ബഹിരാകാശ ദൃശ്യം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയ്ക്ക് മുകളിൽ കണ്ട അവിശ്വസനീയമായ നീല വെളിച്ചത്തിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമനിക് ആണ് ഈ ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.
ബഹിരാകാശത്ത് നിന്നുമുള്ള ഇന്ത്യയുടെ ദൃശ്യമാണ് മാത്യു ഡൊമനിക് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിൽ ഇന്ത്യയ്ക്ക് മുകളിലായി നീല നിറത്തിലെ പ്രകാശവലയം കാണാം.
‘ഇന്ത്യയ്ക്ക് മുകളിൽ രാത്രി വെളിച്ചം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞതില താൻ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇവ വൈറലായത്.
മാത്യു ഡൊമനിക്ക് തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമമായ എക്സില്‍ ആദ്യം പങ്കുവെച്ചതും. ഇത് പിന്നീട് നാസ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്മരണീയ ചിത്രമുണ്ടായത് എന്ന് മാത്യു പറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം എക്സില്‍ കണ്ടത്.
ഭൂമി പശ്ചാത്തലമായി വരുന്ന രീതിയിലാണ് ഫ്രെയിമിംഗ്. ഇന്ത്യക്ക് മുകളിലെ ഇടിമിന്നല്‍ രാത്രിക്കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്. 'ചിത്രത്തിന്റെ മധ്യഭാഗത്ത് തന്നെ ഇടിമിന്നല്‍ ഫ്രെയിം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രം ക്രോപ് ചെയ്യേണ്ടിവന്നില്ല. 1/5s, 85mm, f1.4, ISO 6400 കണക്കിലാണ് ഫോട്ടോ ക്ലിക്ക് ചെയ്തത്' എന്നും അദേഹം വിശദീകരിക്കുന്നു. ഈ ചിത്രത്തിലെ വെളിച്ചത്തിന്റെ ഘടകങ്ങളെ കുറിച്ച് മാത്യൂ ഡൊമിനിക്ക് വിശദീകരിച്ചിട്ടുമുണ്ട്. ഇതുവരെ കണ്ട ഏറ്റവും മികച്ച ബഹിരാകാശ ചിത്രം എന്നാണ് മാത്യുവിന്റെ ഫോട്ടോയ്ക്ക് പലരും നല്കുന്ന വിശദീകരണം.
