![]() |
| Courtesy |
ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായ ടെക് വ്യവസായ പ്രമുഖന് മൈക്ക് ലിഞ്ച് മരിച്ചതായി സ്ഥിരീകരണം. ബോട്ടപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.
കടലില്‍ അമ്പത് മീറ്റര്‍ താഴ്ച്ചയില്‍ മുങ്ങല്‍ വിദഗ്ദര്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിലാണ് അമ്പതത്തൊമ്പതുകാരനായ മൈക്കിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം അപകടത്തിന് ശേഷം കാണാതായ അദ്ദേഹത്തിന്റെ മകള്‍ ഹന്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അപടത്തില്‍പെട്ട ലിഞ്ചിന്റെ ഭാര്യയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചിരുന്നു.
ബയേഷ്യന്‍ എന്ന ഉല്ലാസ ബോട്ടാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.്അപകടസമയം 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ച് പെരെ രക്ഷാസേന രക്ഷപെടുത്തിയിരുന്നു. മൈക്ക് ലിഞ്ച്, അദ്ദേഹത്തിന്റെ പതിനെട്ട് വയസ്സുള്ള മകള്‍, ബോട്ടിലെ ഷെഫ് അടക്കം ആറു പേരെ കാണാതിയിരുന്നു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നൗകയിൽ മൈക് ലിഞ്ചിന്റെ മകൾ 18കാരി ഹന്ന, ആഗോള ബാങ്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇൻറർനാഷണലിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ജൂഡി, ക്ലിഫോർഡ് അഭിഭാഷകൻ ക്രിസ് മോർവില്ല, ഭാര്യ നെദ മോർവില്ല എന്നീ അഞ്ച് പേരെ കൂടി കാണാതായിട്ടുണ്ട്. ബോട്ടിലെ പാചകക്കാരന്റെ മൃതദേഹം കിട്ടി.
തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്നാണ് ആഡംബര നൗക കടലിൽ മുങ്ങിയത്. തിങ്കളാഴ്ച രാവിലെ നാലിന് മെഡിറ്ററേനിയൻ ദ്വീപിന്റെ തീരത്തുനിന്ന് 700 മീറ്റർ അകലെ പലേർമോയുടെ കിഴക്ക് പോർട്ടിസെല്ലോ തുറമുഖത്തിന് സമീപമായിരുന്നു അപകടം.തുറമുഖത്ത് നങ്കൂരമിട്ട 56 മീറ്റർ നീളമുള്ള ‘ദി ബയേസിയൻ’ നൗക തീരത്തേക്ക് കടൽ ആഞ്ഞടിച്ചതോടെ കാറ്റിനും മഴക്കും ഇടയിൽപെട്ട് മുങ്ങുകയായിരുന്നു. 10 ജീവനക്കാരും 12 യാത്രക്കാരുമടക്കം 22 പേരാണ് നൗകയിലുണ്ടായിരുന്നത്. ഒരു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തി.
1996ല്‍ സ്ഥാപിതമായ ഓട്ടോണമി എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്നു ലിഞ്ച്. 2011ല്‍ കമ്പനി അദ്ദേഹം എച്ച്പിക്ക് വിറ്റിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി വഞ്ചനാ കുറ്റങ്ങള്‍ ലിഞ്ചിന് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അദ്ദേഹത്തെ കുറ്റമോചിതയനാക്കിരുന്നു.
