![]() |
| Courtesy |
സിനിമ മേഖലയിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട നടി മിനു മുനീറിന്റെ ആരോപണത്തില്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവും. തന്നോട് മോശമായി പെരുമാറിയവരുടെ പട്ടികയില്‍ മിനു ഉള്‍പ്പെടുത്തിയ അഡ്വക്കേറ്റ് ചന്ദ്രശേഖരന് കോണ്‍ഗ്രസ് പോഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. കെപിസിസിയുടെ നിയമ സഹായ സമിതിയുടെ അധ്യക്ഷനുമാണ് വിഎസ് ചന്ദ്രശേഖരന്.
2009 ല്‍ നടന് കലാഭവന്‍ മണി നായകനായ 'ശുദ്ധരില്‍ ശുദ്ധന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.
'ബോള്‍ഗാട്ടിയില്‍ ലൊക്കേഷന്‍ കാണാന്‍ പോകാമെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെയെത്തി റൂമില്‍ ഒരാളെ പരിചയപ്പെടുത്തി. ദുബായില്‍ നിന്നുള്ള ഒരാളാണെന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഈ അഡ്വക്കേറ്റിനെ ( വി എസ് ചന്ദ്രശേഖര്‍) കാണാനില്ല. ഞാന്‍ അസ്വസ്ഥയായി. മക്കള്‍ വരും, വീട്ടില്‍ പോകണം എന്ന് ഞാന്‍ പറഞ്ഞതോടെ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്ന് അയാള്‍ പറഞ്ഞു. തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ലൊക്കേഷന്‍ കാണാന്‍ എന്ന് പറഞ്ഞാണ് തന്നെ കൂട്ടികൊണ്ടുവന്നതെന്നും ഞാന്‍ പറഞ്ഞതോടെ അയാള്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു', എന്നാണ് മിനു മുനീറിന്റെ ആരോപണം.
അതേസമയം സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖരന് പറഞ്ഞു. മറിച്ച് ഒരു തരത്തിലുളള ബന്ധവും മിനുവുമായി ഉണ്ടായിരുന്നില്ല. താന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മിനു ആരോപിച്ചിട്ടുമില്ല. ഭാവിയില്‍ മിനു പരാതി നല്കിയാല് നിയമപരമായി അപ്പോള്‍ നേരിടാന്‍ തയ്യാറാണെന്നും ചന്ദ്രശേഖരന് പ്രതികരിച്ചു.
മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വേണ്ടി ഹാജരായത് വിഎസ് ചന്ദ്രശേഖനായിരുന്നു.
.jpg)