മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.വി. ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി എം.വി.ജയരാജന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.