![]() |
| Courtesy/ESA |
അതിവേഗമെത്തിയ ഉൽക്കാശകലം (micrometeoroid) ഇടിച്ച് തകരാറിലായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗായ പേടകം. ഏപ്രിലിലാണ് അതിവേഗത്തില്‍ വന്ന ഉൽക്കാശകലം ഗായയുമായി ഇടിച്ചത്.. തുടര്‍ന്ന് അതിന്റെ സംരക്ഷണ കവചത്തില്‍ കേടുപാടുണ്ടായി. ഇതിന് പിന്നാലെ ഗായയുടെ പ്രവർത്തനത്തിൽ പലവിധ തകരാറുകൾ രൂപപ്പെടുകയായിരുന്നു.
ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളെ നിരീക്ഷിക്കുന്ന ദൗത്യവുമായി 2013 ല്‍ വിക്ഷേപിച്ച ഗായ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെ ലാഗ്രാഞ്ച് പോയിന്റ് 2 ലാണുള്ളത്. ഇക്കഴിഞ്ഞ ഇടയ്ക്കാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഒരു മണല്‍ തരിയേക്കാല് ചെറിയ ലോഹമോ പാറയോ ആണ് മൈക്രോമെറ്റിറോയിഡ്. സൗരയൂഥരൂപീകരണകാലത്ത് സൃഷ്ടിക്കപ്പെട്ടവയോ ഛിന്നഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടേയോ ഭാഗമായി സൃഷ്ടിക്കപ്പെട്ടതായിരിക്കാം അവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും സെക്കന്റില്‍ 10 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നവയായിരിക്കാം ഇവ.
ഈ വേഗം കാരണം ഉൽക്കാശകലങ്ങൾ ബഹിരാകാശ പേടകങ്ങളുടെ ഉപരിതലത്തില്‍ ഇടിച്ചുകയറാന്‍ ശേഷിയുണ്ട്. ഈ രീതിയിലാണ് ഗായ പേടകത്തിലും അത് ഇടിച്ചുകയറിയത്. ആഘാതത്തെ തുടര്‍ന്ന് പേടകത്തിന്റെ സംരക്ഷണ കവചത്തില്‍ ദ്വാരമുണ്ടായി. ഇതുവഴി പ്രവേശിക്കുന്ന സൂര്യപ്രകാശം ഗായയുടെ സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയാണ്.
ഈ സംഭവത്തിന് പിന്നാലെ പേടകത്തിലെ ചാര്‍ജ് കപ്പിള്‍ഡ് ഡിവൈസിന്റെ പ്രവര്‍ത്തനം ദശാബ്ദത്തില്‍ ആദ്യമായി തടസപ്പെട്ടു. ഇത് നക്ഷത്രങ്ങളെ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഒരു സെന്‍സറിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഉൽക്കാശകലവുമായുള്ള കൂട്ടിയിടിക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അടുത്തിടെയുണ്ടായ ശക്തമായ സൗരക്കാറ്റ് സൗരയൂഥത്തിലാകമാനം വ്യാപിച്ചിരുന്നു. അതും പേടകത്തിന്റെ സെന്‍സറിനെ ബാധിച്ചിട്ടുണ്ടാവാം.
സാധാരണ 25 ജിബി ഡാറ്റയാണ് ദിവസേന ഗായയില്‍ നിന്ന് ലഭിക്കുക. തെറ്റായ വിവരങ്ങള്‍ ഫില്‍റ്റര്‍ ചെയ്താണ് ഇത്രയും ഡാറ്റ എത്തുന്നത്. എന്നാല്‍ പുതിയ പ്രശ്നങ്ങള്‍ കാരണം ഈ സംവിധാനം തകരാറിലാവുകയും തെറ്റായ വിവരങ്ങള്‍ ഭൂമിയിലേക്ക് എത്തുകയും ചെയ്യുന്നുണ്ടെന്നാണ്
ഗായ പേടകത്തിന്റെ എഞ്ചിനീയറായ എഡ്മണ്ട് സെര്പെല് പറയുന്നത്. പേടകത്തിലെ സോഫ്റ്റ് വെയര്‍ ഫില്‍റ്ററിങ് സംവിധാനം തെറ്റായ വിവരങ്ങള്‍ ഫില്‍റ്റര്‍ ചെയ്തതിന് ശേഷമുള്ള ഡാറ്റയാണ് ഭൂമിയിലേക്കുന്നത്. പുതിയ പ്രശ്നങ്ങളെ തുടര്‍ന്ന് തെറ്റായ വിവരങ്ങളും ലഭിക്കുന്നുണ്ടെന്നാണ് ഗായ ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ എഡ്മണ്ട് സെര്പെല് പറയുന്നത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യനന്‍ സ്പേസ് ഏജന്‍സി. ഗായയുടെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യും.
.
