![]() |
| Courtesy |
നമ്മൾ മലയാളികൾക്ക് തമാശയായി തോന്നുന്ന പല രീതികളിലും ആരാധനാലയങ്ങൾ ഉണ്ടാക്കാനും വീരാരാധന നടത്താനോ, വ്യക്തി ആരാധന പല രീതിയിലും പ്രകടിപ്പിക്കുന്നവരോ ആണ് തമിഴന്മാർ.സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ അന്യഗ്രഹജീവിയെ പൂജിക്കാനും ക്ഷേത്രം. സേലം ജില്ലയില്‍ മല്ലമൂപമ്പട്ടിയിലാണ് അന്യഗ്രഹജീവിക്ഷേത്രമുള്ളത്. നാട്ടുകാരനായ ലോകനാഥന് തന്റെ ഒരേക്കര്ഭൂമിയുടെ ഒരുവശത്ത് 2021-ലാണ് ക്ഷേത്രംപണി തുടങ്ങിയത്.
ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതുകൊണ്ട് ഇപ്പോള്‍ പരിമിതമായ പൂജകളേ നടക്കുന്നുള്ളൂ. പണിപൂര്‍ത്തിയായാല്‍ കുംഭാഭിഷേകം നടത്തും. അതിനുശേഷം പതിവുപൂജകള്‍ തുടങ്ങും. അന്യഗ്രഹജീവിയുടെ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ ധാരാളമെത്തുന്നുണ്ട്.
അന്യഗ്രഹജീവിയെ പൂജിക്കുകവഴി പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ലോകനാഥന്റെ അവകാശവാദം. ശിവനും പാര്‍വതിയും ഉള്‍പ്പെടെയുള്ള പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
