![]() |
| Courtesy |
റഷ്യയുടെ ചാരൻ എന്നറിയപ്പെട്ട ബെലുഗ ഇനത്തിൽപ്പെട്ട തിമിംഗിലമായ ഹവിൽദിമിർ ചത്തത് വെടിയേറ്റെന്ന് റിപ്പോർട്ടുകൾ.തിമിംഗിലത്തിന്റെ ശരീരത്തിൽ ഒന്നിലേറെ വെടിയുണ്ടകളുണ്ടായിരുന്നെന്നും ഇക്കാര്യത്തിൽ പോലീസ് ക്രിമിനൽ അന്വേഷണം നടത്തണമെന്നും മൃഗാവകാശസംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് തെക്കുപടിഞ്ഞാറൻ നോർവേത്തീരത്ത് ഹവിൽദിമിറിന്റെ ജഡം കണ്ടത്. 15-നും 20-നുമിടയിലാണ് ഹവിൽദിമിറിന്റെ പ്രായം.
വാൽഡിമിറിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിമിംഗിലത്തിനേർക്ക് ആക്രമണം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വണ്‍ വെയില് സംഘടനയുടെ തലവന്‍ റെജിന ക്രോസ്ബി പറഞ്ഞു.
ചത്ത നിലയിൽ കാണുന്നതിനു മുൻപ് തിമിംഗലത്തെക്കുറിച്ച് ലഭ്യമായ വിവരം വായിക്കാൻ
