![]() |
| Courtesy |
സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്). കഴിഞ്ഞ ബുധനാഴ്ച ചെന്നൈ ഓഫീസിൽ വെച്ചാണ് വീണയുടെ മൊഴിയെടുത്തത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
വീണയുടെ കമ്പനിയായ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കേസിൽ സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ആദ്യം തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണം തടയാൻ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ആണ് നടപടി.സിഎംആർഎല്ലിൻ്റെ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ തന്നെ കേസിൽ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കാനിരിക്കെയാണ് വീണ വിജയൻ്റെ മൊഴി എടുത്തിരിക്കുന്നത്.
