![]() |
| കൊളംബസിൻറെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ശവകല്ലറ . courtesy |
രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണത്തിനൊടുവിൽ സ്പെയിനിലെ കത്തീഡ്രലിൽ കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങൾ ലോകപ്രസിദ്ധ സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിച്ചു. സെബിയയിലെ കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന ഭൗതികാവശിഷ്ടങ്ങളാണ് ഡി.എൻ.എ. പരിശോധനയുടെ സഹായത്തോടെ കൊളംബസിന്റേതാണെന്ന് ഫൊറൻസിക് ഗവേഷകർ സ്ഥിരീകരിച്ചത്.അമേരിക്കൻ ഭൂഖണ്ഡങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇറ്റാലിയൻ നാവികനാണ് കൊളംബസ്. 1506ൽ മരണപ്പെട്ട കൊളംബസിനെ ചുറ്റിപ്പറ്റിയുള്ള 500 വർഷം പഴക്കമുള്ള നിഗൂഢതയാണ് ഡി.എൻ.എ പരിശോധനയിലൂടെ ചുരുളഴിഞ്ഞത്.
![]() |
| Courtesy |
കൊളംബസിന്റെ അന്ത്യത്തിനുശേഷം അദ്ദേഹത്തിന്റെ ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഏകദേശം അഞ്ഞൂറ് കൊല്ലത്തിലധികമായി നിലനിൽക്കുന്ന ദുരൂഹതയ്ക്കാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്. ആധുനിക ഫൊറൻസിക് ശാസ്ത്രവിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരുസംഘം വിദഗ്ധർ നടത്തിയ ദീർഘകാല ഗവേഷണമാണ് കൊളംബസിന്റെ ഭൗതികശരീരം എവിടെ എന്നുള്ളതിന്റെ വ്യക്തമായ വിവരം കണ്ടെത്തിയിരിക്കുന്നത്. കൊളംബസിന്റെ പിൻതലമുറക്കാരുടേയും ബന്ധുക്കളുടേയും ഡി.എൻ.എയുടെ താരതമ്യപഠനമാണ് ഇതിന് സഹായകമായത്.
കൊളംബസിന്റെ ഡി.എൻ.എയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡി.എൻ.എയും തമ്മിൽ ഫോറൻസിക് സയൻസ് വിദഗ്ധൻ താരതമ്യം ചെയ്യുകയായിരുന്നു. പരിശോധിച്ചപ്പോൾ ഡി.എൻ.എ സാംപിളുകൾ തമ്മിൽ വളരെയധികം സാമ്യം കണ്ടെത്തി. പലതവണ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതിനാൽ കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ ആധുനിക സാേങ്കതിക വിദ്യയുപയോഗിച്ച് അത് സാധ്യമായിരിക്കുന്നു. സെവില്ലെ കത്തീഡ്രലിൽ കണ്ടെത്തിയ അവിശിഷ്ടങ്ങൾ കൊളംബസിന്റെതാണെന്ന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നു. -അന്വേഷണത്തിന് നേതൃത്വംവഹിച്ച ഫോറൻസിക് സയന്റിസ്റ്റ് മിഗ്വായേൽ ലോറന്റെ പറഞ്ഞു.
കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലമെന്ന നിലയിൽ സെബിയയിലെ കത്തീഡ്രൽ താത്വികൻമാർക്കിടയിൽ പ്രസിദ്ധമാണെങ്കിലും 2003-ൽ മാത്രമാണ് ലോറെന്റിനും ചരിത്രകാരനായ മാർഷ്യൽ കാസ്ട്രോയ്ക്കും ശവകല്ലറ തുറക്കാനും അതിനുള്ളിലെ അസ്ഥികൾ പരിശോധിക്കാനും അനുമതി ലഭിച്ചത്.
എന്നാൽ, അക്കാലത്ത് ഡി.എൻ.എ. പരിശോധന ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്തതിനാൽ സൂക്ഷ്മമായ ജനിതകഘടകങ്ങളുടെ കൃത്യമായ പരിശോധന അസാധ്യമായിരുന്നു. സെബിയ കത്തീഡ്രലിൽ തന്നെ സംസ്കരിക്കപ്പെട്ട കൊളംബസിന്റെ സഹോദരൻ ഡീഗോയുടേയും മകൻ ഹെർനാൻഡോയുടേയും സൂക്ഷ്മശരീരാവശിഷ്ട പരിശോധനയിലൂടെയാണ് കൊളംബസിന്റെ ഭൗതികാവശിഷ്ടങ്ങളുടെ കൃത്യമായ സ്ഥിരീകരണം സാധ്യമായത്.2003 ൽ വ്യക്തമായി തിരിച്ചറിയാൻ സാധ്യമായില്ലെങ്കിലും പിന്നീട് ഇതേ ഡി.എൻ.എ ഉപയോഗിച്ച് ഗവേഷകർക്ക് കാലക്രമേണ ശക്തമായ സാമ്യം കണ്ടെത്താൻ കഴിഞ്ഞു.
കാലങ്ങളായി കൊളംബസിന്റെ പൗരത്വം സംബന്ധിച്ച് തുടരുന്ന അഭ്യൂഹങ്ങൾക്കും ഈ പരിപാടിയിലൂടെ അന്ത്യമാകുമെന്നാണ് വിലയിരുത്തൽ. ഇറ്റലിയിലെ ജെനോവയിൽ 1451-ലാണ് കൊളംബസ് ജനിച്ചതെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഡി.എൻ.എ. പരിശോധന വ്യക്തമാക്കുന്നത് അദ്ദേഹം ക്രിസ്ത്യാനി അല്ല ജൂതൻ ആണെന്ന്, കൂടാതെ ഇറ്റലിയിലെ ജെനീവയിലാണ് ജനിച്ചതെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം ഇറ്റലിയിലല്ല, സ്പെയിനിലാണ് ജീവിച്ചതെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

