![]() |
| Courtesy |
ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതിയ ലോഗോ.പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ.
കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോ. ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളത് കണക്ടിങ് ഭാരത് എന്നാക്കി മാറ്റി.കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്.
പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്കു പകരം ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്.
സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ലോഗോ എന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എന്നാല്‍ ലോഗോ മാറ്റിയതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. പഴയ ലോഗോയിലെ നിറം മാറ്റിയതിനെതിരെയും വിമര്‍ശനങ്ങളാണ് ഉയരുന്നത്.ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് ആരോപിച്ചു. ലോക്സഭാ ഇലക്ഷന് സമയത്താണ് ദൂരദർശന്റെ ലോഗോയുടെ നിറവും കാവി ആക്കിയത് ഇതും വിവാദത്തിൽ കലാശിച്ചിരുന്നു..
