![]() |
| Courtesy |
തൃശ്ശൂർ ചേലക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന സെക്രട്ടറി യോഗം പികെ ബിജു, സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്, സി പി ഐ ജില്ലാ സെക്രട്ടറി കെകെ വൽസരാജ്, എസി മൊയ്തീൻ എം എൽ എ എന്നിവർക്കൊപ്പം എത്തിയാണ് അദ്ദേഹം സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്.തലപ്പള്ളി താലൂക്ക് ഓഫീസിൽ രാവിലെ 10 മണിക്കാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് നാം നിർദേശ പത്രിക സമർപ്പിച്ചത്.
