![]() |
| Courtesy |
അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ വേഷപ്പകർച്ചയുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയ, ഫീസ്റ്റർവില്ലയിലെ മക്ഡൊണാൾഡ്സിലായിരുന്നു പാചകക്കാരനായുള്ള ഡൊണാൾഡ് ട്രംപിൻ്റെ വേഷപ്പകർച്ച തുടർന്ന് അദ്ദേഹംഫ്രഞ്ച് ഫ്രൈ വിളമ്പിയത്..
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഭാവത്തിൽ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ട്രംപിൻ്റെ നീക്കം. ഏപ്രൺ ധരിച്ച് മക്ഡൊണാൾഡ്സിൻ്റെ അടുക്കളയിൽ 15 മിനിറ്റോളമാണ് ട്രംപ് ഫ്രഞ്ച് ഫ്രൈസ് വറുത്തെടുത്തത്. ട്രംപ് മക്ഡൊണാൾഡ്സിൽ എത്തിയെന്ന് അറിഞ്ഞതോടെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. വീ വാണ്ട് ട്രംപ് മുദ്രാവാക്യം ഉയർത്തിയാണ് ആരാധകർ ആഹ്ളാദം പങ്കുവെച്ചത്.
വെള്ള ഷർട്ടിനും ചുവപ്പ് ടൈയ്ക്കും മുകളിൽ കറുപ്പും മഞ്ഞയും കലർന്ന ഏപ്രൺ ധരിച്ചാണ് അദ്ദേഹം സപ്ലൈ ചെയ്തത്. ഉപ്പിട്ട് ഉരുളക്കിഴങ്ങിൻ്റെ കുട്ടകൾ ചുട്ടുപൊള്ളുന്ന എണ്ണയിലേക്ക് ഇടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫിലാഡൽഫിയയ്ക്ക് പുറത്തുള്ള മക്ഡൊണാൾഡ് ഫ്രാഞ്ചൈസിയുടെ ഡ്രൈവ്-ത്രൂ വിൻഡോയിലൂടെ ട്രമ്പ് ഫ്രൈ നൽകുന്ന ചിത്രങ്ങളും വൈറലായി.
ഈ ജോലി ഇഷ്ടമാണെന്നും ഏറെ ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് എതിരാളിയായ കമല ഹാരിസ് പലപ്പോഴും സംസാരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രമ്പിൻ്റെ എൻട്രി. ഇപ്പോൾ കമലയേക്കാൾ 15 മിനിറ്റ് കൂടുതൽ ജോലി ചെയ്തിട്ടുണ്ടെന്നും ട്രമ്പ് പറഞ്ഞു. നവംബറിലാണ് ഇലക്ഷൻ.
