എംഎൽഎയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര് പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കർ എ എൻ ഷംസീർ. ട്രോളി ബാഗ് എംഎൽഎ ഹോസ്റ്റലിലേക്ക് സ്പീക്കർ കൊടുത്തയയ്ക്കുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു സിപിഎം ആരോപണം.
ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഉൾപ്പെടെയുള്ളവയാണു ബാഗില്‍ ഉള്ളത്. എല്ലാ പുതിയ എംഎല്‍എമാര്‍ക്കും ഭരണഘടന അടങ്ങിയ ബാഗ് നൽകാറുണ്ട്. എന്നാൽ ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഉമാ തോമസിനും ചാണ്ടി ഉമ്മനും നല്‍കിയത് നീല നിറത്തിലുള്ള ട്രോളി ബാഗാണെന്നും സംഭവം ചർച്ച ആയതോടെ പ്രത്യേകിച്ച് സ്പീക്കർ വക രാഹുലിനെ ട്രോളിയതാണെന്ന് സംശയം ഉയർന്നതോടെ സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
