![]() |
| Courtesy |
പ്രകൃതിയുടെ ചില അത്ഭുതങ്ങള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ജീവനുള്ള പലതും നമ്മുക്ക് ഇന്നും അജ്ഞമാണ്. ജീവനുള്ള ജന്തുജാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വളരുകയും ശ്വസിക്കുകയും ചലിക്കുകയും, പുനല്പാദനം നടത്തുകയും ചെയ്യുന്ന പാറക്കല്ലുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. എന്നാല്‍ അങ്ങനെയൊരു കല്ലുണ്ട്.ജീവനുളള എല്ലാ ജീവികളെയും പോലെ വളരുകയും ശ്വസിക്കുകയും ചലിക്കുകയും, പുനരുല്പാദനം നടത്തുകയും ചെയ്യുന്ന പാറക്കല്ലുകള്‍
ശാസ്ത്രജ്ഞരില്‍ പോലും അതിശയവും കൗതുകവുമുണര്‍ത്തുന്ന ഈ കല്ലുകള്‍ റൊമാനിയയിലെ ബുക്കാറെസ്റ്റിന് 50 മൈല്‍ പടിഞ്ഞാറായി കോസ്റ്റെസ്തി എന്ന ചെറിയ ഗ്രാമത്തിലാണ് കാണപ്പെടുന്നത്. ഈ കല്ലുകള്‍ മണല്‍ കൊണ്ട് ചുറ്റപ്പെട്ട കല്ലുകളുടെ കാതല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാലക്രമേണ വളരാനും രൂപം മാറാനും ഉള്ള അവരുടെ കഴിവാണ് ഇവയെ വേറിട്ട് നിര്‍ത്തുന്നത്. ഈ കഴിവാണ് ഇവയെ ജീവനുള്ള കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമായത്. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യ മയോസീന്‍ ഉപയുഗത്തിലാണ് ഈ കല്ലുകള്‍ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഭുകമ്പങ്ങളാണ് ട്രേവന്റുകള്ക്ക് രൂപം നല്‍കിയതെന്നാണ് ഭൂമി ശാസ്ത്രജ്ഞന്മാര് കരുതുന്നത്..
![]() |
| Courtesy |
സ്വഭാവികമായും ഭൂമിശാസ്ത്രപരമായ പ്രക്രിയകളാല്‍ രൂപപ്പെട്ടതാണ് ഇവ. ഉരുളന്‍ കല്ലുകള്‍ വളര്‍ന്ന് തുടങ്ങി ഒരു സഹസ്രാബ്ദത്തിനുള്ളില്‍ ഏകദേശം രണ്ട് ഇഞ്ച് വരെ വളരുന്ന ട്രോവന്റ് കല്ലുകള്‍ സസ്യങ്ങളെയും സസ്തിനികളെയും അനുകരിക്കുന്ന സവിശേഷമായ ധാതു ഘടനയാണ്. ട്രോവന്റുകള്‍ സാധാരണ പാറകളല്ല. അവയ്ക്ക് ചെറിയ ഉരുളന്‍ കല്ലുകള്‍ മുതല്‍ വലിയ പാറകളുടെ വരെ വലിപ്പമുണ്ട്. ചിലത് 15 വരെ ഉയരത്തില്‍ വളരാറുണ്ട്.
സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ട്രേവിന്റുകളുടെ കഴിവ് മറ്റൊരു ആകര്‍ഷകമായ ഘടമാണ്. കനത്ത മഴയ്ക്ക് ശേഷം ' മൈക്രോട്രൊവാന്റുകള്' എന്നറിയപ്പെടുന്ന ചെറിയ കല്ലുകള്‍ വലിയവയുടെ ഉപരിതലത്തില്‍ രൂപംകൊള്ളുന്നു. ഈ ചെറിയ കല്ലുകള്‍ പിന്നീട് പെട്ടിപ്പോവുകയും സ്വതന്ത്രമായി വളരുകയും ചെയ്യുന്നു. ഈ പ്രക്രീയയാണ് ട്രോവിന്റ് കല്ലുകള്‍ക്ക് പുതിയ കല്ലുകള്‍ക്ക് ജന്മം നല്‍കുമെന്ന് വിശ്വസിക്കാന്‍ കാരണം.
ട്രോവിന്റ് കല്ലുകളുടെ വളര്‍ച്ച അവയുടെ തനതായ ഘടനയുമായും അവ കാണപ്പെടുന്നയിടങ്ങളിലെ പാരിസ്ഥിതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. മഴപെയ്യുമ്പോള്‍ മഴവെള്ളത്തിലെ ധാതുക്കള്‍ കല്ലുകളില്‍ അടങ്ങിയിട്ടുളള രാസവസ്തുക്കളുമായി ഇടപഴകുന്നു. ഈ പ്രവര്‍ത്തനം കല്ലുകള്‍ക്കുളളില്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാക്കുകയും അതുകൊണ്ട് അവ വളരുകയും വികസിക്കുകയും ചെയ്യാനിടയാക്കുകയും ചെയ്യുന്നു.

