ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപിന്റെ വിജയം പ്രഖ്യാപിച്ചു. 12,122 വോട്ടുകള്‍ക്കാണ് പ്രദീപിന്റെ വിജയം.ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്.
ഭരണവിരുദ്ധ വികാരം എന്ന ചേലക്കരയിലെ പ്രതിപക്ഷത്തിന്റെ കുപ്രചരണത്തിനുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ വിജയം. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചില്ല.
ഒരു വർഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ് യു ആർ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. സ്ഥാനാർഥിനിർണയം മുതൽ കോൺഗ്രസിനകത്തുണ്ടായ അസ്വാരസ്യങ്ങൾ വോട്ടിങ്ങിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പിൽ ശക്തിതെളിയിക്കാനുള്ള പി.വി. അൻവർ എം.എൽ.എയുടെ നീക്കത്തിനും തിരിച്ചടിയായി. എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 33,609 വോട്ട് നേടാനായി.
