രാഹുല്‍ മാങ്കൂട്ടത്തിലിൻറ് വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടിന്.രാഹുൽ മാങ്കൂട്ടത്തിലിന് 57,912 വോട്ടുകളും, രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39,243 വോട്ടുകളും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്ക് പ്രത്യേക സാഹചര്യത്തിൽ വരേണ്ടി വന്ന സരിന് 37,046 വോട്ടുകളാണ് ലഭിച്ചത്.
