ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള വോയേജർ-1 ബഹിരാകാശപേടകവുമായി ആശയവിനിമയം പുനഃസ്ഥാപിച്ചതായി നാസ അറിയിച്ചു. പേടകത്തിൽ 1981 മുതൽ ഉപയോഗിക്കാതിരുന്ന എസ്-ബാൻഡ് ട്രാൻസ്മിറ്ററാണ് ഒക്ടോബർ 24-ന് ആശയവിനിമയം നടത്തിയത്. ഇത് സംബന്ധിച്ച് സ്ഥിരീകരണമാണ് നാസ പുറത്തുവിട്ടത്.ട്രാന്‍സ്മിറ്ററുകളിലൊന്ന് പ്രവര്ത്തനരഹിരമായതിനെത്തുടര്ന്ന് ഒക്ടോബര്‍ 16-നാണു പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത് ഇത് സ്ഥിരീകരിക്കുന്നത് ഒക്ടോബർ 19ന്.
പേടകത്തിലെ തകരാര്‍ സംരക്ഷണ സംവിധാനത്തിലെ പ്രശ്നങ്ങളാണ് ആശയവിനിമയം നഷ്ടമാക്കാന്‍ ഇടയാക്കിയതെന്നാണു കരുതുന്നത്. പവര്‍ ഉപയോഗം വളരെ അധികമായതിനെത്തുടര്‍ന്ന് ചില സംവിധാനങ്ങളുടെ പവര്‍ ഡൗണാകുകയായിരുന്നു.ഭൂമിയിൽനിന്ന് 2414 കോടി കിലോമീറ്റർ അകലെയാണ് പേടകം. 1977-ൽ വിക്ഷേപിച്ച ഇതിന് കാലപ്പഴക്കം ചെന്നതിനാൽ ഊർജം സംരക്ഷിക്കാൻ അതിലെ ചില ഘടകഭാഗങ്ങൾ നാസ അടുത്തിടെ ഓഫ് ചെയ്തിരുന്നു. എസ് ബാൻഡ് സിഗ്നലുകൾ താരതമ്യേന ദുർബലമായതിനാൽ, വോയേജർ-1 എവിടെയെന്നോ അതിന്റെ സ്ഥിതിയെന്തെന്നോ കൃത്യമായി നിർണയിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
മുൻ റിപ്പോർട്ട് വായിക്കാൻ വോയേജറുമായുള്ള ബന്ധത്തിൽ തകരാർ
ഭൂമിയില്‍നിന്ന് അയ്ക്കുന്ന സന്ദേശം പേടകത്തിലെത്താന്‍ 23 മണിക്കൂറാണ് വേണ്ടിവരുന്നത്. തിരിച്ച്ൻ സന്ദേശം ലഭിക്കാനും ഇതേസമയം ആവശ്യമാണ്. തകരാര്‍ സംരക്ഷണ സംവിധാനം ആക്റ്റിവേറ്റ് ചെയ്തതിനു കാരണമായത് എന്താണെന്നു കണ്ടെത്തുന്നതുവരെ എക്സ് ബാന്‍ഡ് ട്രാന്സ്മിറ്ററിലേക്കു മാറുന്നത് ഒഴിവാക്കാനാണു നാസയുടെ തീരുമാനം. ഇതിന് ആഴ്ചകള്‍ എടുത്തേക്കാം.വോയേജര്‍ 2 പേടകത്തിനുശേഷമാണു വോയേജര്‍ 1 വിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ വേഗതയേറിയ റൂട്ട് കാരണം അത്, വോയേജര്‍ 2നേക്കാള്‍ നേരത്തെ ഛിന്നഗ്രഹ വലയത്തില്‍നിന്ന് പുറത്തുകടന്നു, 1977 ഡിസംബര്‍ 15ന് വോയേജര്‍ 2 നെ മറികടക്കുകയും ചെയ്തു. നക്ഷത്രാന്തര ബഹിരാകാശത്തേക്ക് കടക്കുന്ന മനുഷ്യനിര്‍മിതമായ ആദ്യ വസ്തുവാണ് വോയേജര്‍ 1 പേടകം. സൂര്യനില്നിന്നുള്ളതിനേക്കാള് ശക്തമായ സ്വാധീനമുള്ള സൗരയൂഥത്തിനു പുറത്തെ മേഖലയായ ഹീലിയോസ്ഫിയറിനെ ആദ്യമായി കടന്നത് വോയേജര്‍ 1 ആണ്.
