1-800-242-8478
![]() |
| Courtesy |
ഇനിമുതൽ ചാറ്റ്ചെയ്യാനാവും കൂടാതെ മൊബൈൽ ഫോണുകളിൽ നിന്നും ലാന്റ് ഫോണിൽ നിന്നും ഒരു ടോൾഫ്രീ നമ്പറിൽ കോൾ ചെയ്തും ചാറ്റ് ജിപിടിയോട് സംസാരിക്കാം.+1 1800 242 8478 എന്ന നമ്പറിൽ വിളിച്ചാൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാനാവും. ചാറ്റ് ജിപിടിയിലെ വോയ്സ് മോഡിനോട് സംസാരിക്കുന്നതിന് സമാനമാണിത്. സ്വാഭാവികമായ നിങ്ങളുടെ സംസാര ഭാഷ തിരിച്ചറിയാൻ ഇതിന് സാധിക്കും. വിവരങ്ങൾ ചോദിച്ചറിയാം. ചാറ്റ് ജിപിടി ആപ്പ് പ്രവർത്തിക്കാത്ത, ലാന്റ് ഫോണിൽ നിന്നും സാധാരണ ഫീച്ചർ ഫാണുകളിൽ നിന്നും ലാന്റ് ഫോണുകളിൽ നിന്നും ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ അറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ സവിശേഷത. യുഎസിലും കാനഡയിലുമാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പ്രതിമാസം 15 മിനിറ്റ് വരെ ഈ രീതിയിൽ ചാറ്റ് ജിപിടിയെ ഫോൺ ചെയ്ത് സംസാരിക്കാനാവും.
ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ചാറ്റ് ജിപിടിയോട് സംസാരിക്കാനുള്ള സൗകര്യം യുഎസിലും കാനഡയിലും മാത്രമാണ് ലഭിക്കുകയെങ്കിലും, വാട്സാപ്പിലൂടെ ചാറ്റ് ജിപിടിയോട് ചാറ്റ് ചെയ്യാനുള്ള സൗകര്യം മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ലഭിക്കും. +1 1800 242 8478 എന്ന നമ്പർ ഇതിനായി ഫോണിൽ സൂക്ഷിച്ചാൽ മതി.ഈ നമ്പറിലേക്ക് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയക്കാം. ചാറ്റ് ജിപിടി ആപ്പിൽ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നത് പോലെ തന്നെ ഈ ചാറ്റ് വഴിയും ചാറ്റ് ജിപിടി മറുപടി നവൽകും. എന്നാൽ വോയ്സ് മോഡ്, ഇമേജ് ജനറേഷൻ സൗകര്യങ്ങൾ വാട്സാപ്പിൽ ലഭിക്കില്ല.ഗ്രൂപ്പ് ചാറ്റുകളിലേക്ക് ChatGPT ചേര്‍ക്കാന്‍ കഴിയില്ല. എന്നാൽ ചാറ്റ് ജിപിടിയുടെ എതിരാളികളിൽ ഒരാളായ മെറ്റ എഐ ചാറ്റ്ബോട്ട് നേരത്തെ തന്നെ വാട്സാപ്പിൽ ലഭ്യമാണ്.
ഇതോടൊപ്പം പുറത്തുവന്ന മറ്റൊരു വിവരം ഓപ്പൺ എഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതല്‍ ലഭ്യം. തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് ഓപ്പണ്‍എഐ ഈ പ്രഖ്യാപനം നടത്തിയത്. മുമ്പ് ചാറ്റ്ജിപിടിയുടെ ഈ ഫീച്ചര്‍ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ റോൾഔട്ട് അനുസരിച്ച് ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാനാകും. ഇതിന് പുറമെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനും ഉപഭോക്താക്കള്‍ക്കാകും.
കൂടാതെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനാകും . ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാം.
കമ്പനി ലോഞ്ച് സമയത്ത് അറിയിച്ച പ്രഖ്യാപനങ്ങൾ പാലിക്കുന്നത് കൂടിയായിരുന്നു ഇത്. സെർച്ച് എഞ്ചിൻ ഡെവലപ്പ് ചെയ്യുന്നത് തുടരുമെന്നും അത് വിപുലമായ വോയ്സ് മോഡിലേക്ക് മാറ്റുമെന്നും ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നും കമ്പനി പറഞ്ഞിരുന്നു . ഈ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐ ഇപ്പോള്‍ സെർച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്.ചാറ്റ്ജിപിടിയുടെ ഐഒഎസ്, ആൻഡ്രോയ്ഡ് മൊബൈൽ ആപ്പുകളിൽ പുതിയ ഫീച്ചർ ഇപ്പോൾ ആക്സസ് ചെയ്യാം.
