നീല നിറം ആകാശത്തിൻ്റെതാണ്.
![]() |
| Courtesy |
ദളിത്, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങള പ്രതിനിധീകരിക്കുന്ന നിറമാണ് നീല. സമീപ വർഷങ്ങളിലെ ദളിത് പ്രതിഷേധങ്ങളുടെ ഏറ്റവും പ്രകടമായ അടയാളം നീല പതാകയാണ്. കൂടാതെ ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ), ആസാദ് സമാജ് പാർട്ടി (കാൻഷി റാം) തുടങ്ങിയ പിന്നാക്കക്കാരെ പ്രധാനമായും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ പാർട്ടി ചിഹ്നത്തിൽ നീല നിറം കാണാനാകും. 2006-ലെ ഖൈർലാഞ്ചി കൂട്ടക്കൊലയെ തുടർന്നുണ്ടായ വൻ ദളിത് പ്രഷോഭത്തിലും,2016-ൽ ഹൈദരാബാദിൽ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രഷോഭത്തിലും പതാകകളുടെ നിറം നീലയായിരുന്നു.
അതേസമയം സ്വാഭാവികമായി തോന്നുന്ന സംശയം. എന്തെന്ന് വെച്ചാൽ നീല എങ്ങനെ ദളിത് വിഭാഗങ്ങളുടെ പതാകയുടെ നിറമായി എന്ന് . നീല നിറം ആകാശത്തിൻ്റെതാണ്. ആകാശം വിവേചനരഹിതമായ ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. ആകാശത്തിന് കീഴിൽ എല്ലാവരും തുല്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതാണ് നീല ദളിത് സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതിന് പിന്നിലെ സിദ്ധാന്തം.
ഭാരത് ജോഡോ യാത്ര മുതൽ രാഹുൽ ഗന്ധിയുടെ വസ്ത്രത്തിന്റെ നിറം വെള്ളയാണ്. തുടർച്ചയായി വെള്ള നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പൊതു വേദികളിൽ എത്തുന്നത്. എന്നാൽ നീലനിറം ഇപ്പോൾ രാഷ്ട്രീയ വാർത്താ പ്രാധാന്യം നേടാൻ കാരണം ബി ആര് അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് രാഹുൽഗാന്ധി നീല ടീഷർട്ട് ധരിച്ച് എത്തിയത് ശ്രദ്ധ ആകർഷിച്ചിരുന്നു അതോടൊപ്പം ഇന്ത്യാ സഖ്യത്തിലെ മറ്റുള്ളവരും ഇതേ നിറം തന്നെയാണ് ധരിച്ചത് അതാണ് ഇപ്പോൾ രാഷ്ട്രീയ വാർത്താ പ്രാധാന്യത്തിന് പിന്നിൽ.
