മരണ വെപ്രാളത്തിൽ നടി നിലവിളിച്ചിട്ടും വൈദ്യൻ പോകാൻ അനുവദിച്ചില്ല
യുക്തി ചിന്തയില്ലാതെയുള്ള അന്ധമായ വിശ്വാസം ദുരന്തത്തിലേക്കായിരിക്കും നയിക്കുക. മെക്സിക്കന്‍ ഷോർട്ട് ഫിലിം അഭിനേത്രി മാർസെല അല്‍ക്കസാറില്‍ നിന്നും അന്ധവിശ്വാസം കവർന്നത് ജീവന് തന്നെയാണ്. മെക്സിക്കൻ ഷോര്‍ട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസ് (33) അന്ധവിശ്വാസത്തിൻറെ പേരിൽ ആമസോണിയൻ തവളയുടെ വിഷം കുടിച്ചതിനെ തുടർന്ന് മരിച്ചു.
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ ആചാര’ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കുന്ന ഒരു ചികിത്സാരീതി ആണിത്.ഈ ചികിത്സയുടെ ഭാഗമായി ആമസോണിയന്‍ ഭീമന് കുരങ്ങന് തവളയുടെ വിഷം ഉള്ളില്‍ ചെന്നതോടെയാണ് നടി മരണപ്പെട്ടത്.
ഹീലർ ട്രെയിനിങ് ഡിപ്ലോമയുടെ ഭാഗമായി മെക്സിക്കോയില്‍ നടന്ന ഒരു ആത്മീയ ധ്യാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവ നടി, തവള വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കുകയായിരുന്നു. തെക്കേ അമേരിക്കക്കാർ വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും പല രാജ്യങ്ങളിൽ നിരോധിച്ചതുമാണ് ഈ പാനീയം. പാനീയം കുടിച്ചതും മാർസെല ഛർദ്ദിക്കാന്‍ തുടങ്ങി. കഠിനമായ വയറുവേദനയും വയറ്റിളക്കവും തുടങ്ങിയതോടെ അവർ പൂർണമായി തളർന്നു. ധ്യാനത്തിലൂടെ ശരീരം വിമലീകരിക്കപ്പെടുകയാണെന്ന ധാരണയില്‍ നടി ആദ്യം സഹായങ്ങള്‍ നിരസിച്ചു. എന്നാല്‍ സഹിക്കവയ്യാതായതോടെ സുഹൃത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. മാർസെലയെ റെഡ് ക്രോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എത്ര വൈകിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്നതിൽ വ്യക്തതയില്ല.
മെക്സിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മപാഷെ ഫിലിംസ് ഇന്‍സ്റ്റഗ്രാമില്‍ മരണവിവരം പങ്കുവെച്ചതോടെയാണ് സമൂഹ മാധ്യമം വിഷയം ഏറ്റെടുത്തത്. ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനായി പുതിയതും പ്രാകൃതവുമായ വഴികള്‍ തേടുന്നവർ സൂക്ഷ്മത പാലിക്കണമെന്നുമാണ് ഈ ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടുന്നത്.തെക്കേ അമേരിക്കക്കാർ വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും പല രാജ്യങ്ങളിൽ നിരോധിച്ചതുമാണ് കോംബോ എന്ന പാനീയം.
ഒരു ലിറ്റർ വെള്ളം കുടിപ്പിച്ച ശേഷം ശരീരത്തിൽ ചെറിയ പൊള്ളലുകളുണ്ടാക്കുകയും ഈ മുറിവിലേക്ക് തവള വിഷം പുരട്ടുന്നതും കാംബോ ചികിത്സയുടെ ഭാഗമാണ്.
മനുഷ്യ ശരീരത്തിലെ രക്തസമ്മർദ്ദം ഉയരാനും ഛർദ്ദിയ്ക്കും ഈ വിഷം കാരണമാകുന്നു. ചിലരിൽ അപസ്മാരം മുതൽ മരണത്തിന് വരെ കാംബോ ചികിത്സ കാരണമാകാം. കാംബോ എന്നറിയപ്പെടുന്ന ആമസോണിയൻ ജയന്റ് മങ്കി ഫ്രോഗിന്റെ വിഷമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ബ്രസീൽ, കൊളംബിയ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ വനമേഖലയിലാണ് ഇക്കൂട്ടരെ കണ്ടുവരുന്നത്.
