ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളിൽ കരയുന്ന കുഞ്ഞുങ്ങളുടെയും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും ശബ്ദം കേള്‍പ്പിച്ച് ഗാസയിലെ സ്ത്രീകളെ ക്യാമ്പുകൾക്ക് പുറത്തെത്തിക്കാൻ ഇസ്രായേല്‍ സേനയുടെ കുടിലതന്ത്രം. ക്യാമ്പുകളിലും മറ്റുമുള്ള പലസ്തീനികളെ താമസസ്ഥലത്ത് നിന്ന് പുറത്തെത്തിച്ച് തുറസ്സായ സ്ഥലത്ത് വെച്ച് ബോംബിട്ട് കൊല്ലുന്ന രീതിയാണ് ഇസ്രയേൽ പയറ്റുന്നത്.
കഴിഞ്ഞ ഏപ്രില്‍ പകുതി മുതലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇസ്രായേലി ക്വാഡ്കോപ്റ്ററുകള്‍ കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോ സ്ത്രീകളുടെ നിലവിളികളോ ഉള്‍പ്പെടെയുള്ള വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചുതായി യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ മഹാ ഹുസൈനി പറഞ്ഞു. നിരവധി അഭയാർഥി ക്യാമ്പുകളുള്ള നുസൈറാത്തിൽ പോയി നിരവധി പലസ്തീനികളെ വെവ്വേറെ അഭിമുഖം നടത്തിയെന്നും അവരുടെ സാക്ഷ്യങ്ങള്‍ ഏതാണ്ട് സമാനമായിരുന്നുവെന്നും അവർ പറഞ്ഞു.
സ്ത്രീകളും കുട്ടികളും കരയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ അബു അനസ് അല്‍ ഷാഹ്റൂര്‍ എന്നയാള്‍ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.'നുസൈറത്തില്‍ പോയി ഞാന്‍ കുറേപേരുമായി അഭിമുഖം നടത്തിയിരുന്നു. കരച്ചില് കേട്ട് പുറത്തിറങ്ങുന്നവരെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ആശുപത്രികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അത് ശരിവെക്കുന്നതാണ്, യൂറോ മെഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രവര്‍ത്തകയായ മഹാ ഹുസൈനി അല്‍ ജസീറയോട് പറഞ്ഞു.കുട്ടികളും സ്ത്രീകളും സഹായം അഭ്യര്‍ഥിച്ച് കരയുന്ന ശബ്ദം കേട്ട് സഹായിക്കാനായി പുറത്തിറങ്ങിയതിനെ തുടർന്ന് വെടിവെപ്പിൽ പരിക്കേറ്റവരും ഗാസയിലുണ്ട്. ചതി മനസ്സിലാക്കിയതിനാല്‍ ഇത്തരത്തിലുള്ള കരച്ചില് കേട്ട് പുറത്തിറങ്ങരുതെന്ന് ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നുസൈറത്ത് സ്വദേശിയായ മുഹമ്മദ് നബ്ബാന്‍ അല്‍ ജസീറയോടു പറഞ്ഞു.
ഒക്ടോബര്‍ ഏഴ് മുതലാണ് ഇസ്രയേല്‍ വ്യാപകമായി റിമോര്‍ട്ട് നിയന്ത്രിത ക്വാഡ്കോപ്റ്ററുകള്‍ കളത്തിലിറക്കിയത്. നിരീക്ഷിക്കാനും ആളുകളെ ലക്ഷ്യംവെക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്. പ്രതിരോധിക്കുന്ന പലസ്തീനികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകളും ക്വാഡ്കോപ്റ്ററുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇതുവരെ ഗാസയിൽ ഏകദേശം 45000 പേര് കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ നിരന്തരമായി നടത്തുന്ന ബോംബാക്രമണം കാരണം ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.