ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിർദേശത്തിന് പിന്നാലെ വോയിസ് കോളിനും എസ്.എം.എസിനും മാത്രം റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനികൾ. പ്രമുഖ ടെലികോം കമ്പനിയായ ജിയോയും ട്രായ് നിർദേശപ്രകാരം പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു.
ജിയോ വോയിസ് കോൾ, എസ്.എം.എസ്. പ്ലാനുകൾ :
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി രണ്ട് റീച്ചാർജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വാല്യൂപാക്ക് എന്ന പേരിൽ യഥാക്രമം 1958 രൂപയുടെയും 458 രൂപയുടെയും റീച്ചാർജ് പ്ലാനുകളാണ് ഇത്.
1958 രൂപയുടെ റീച്ചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 3600 എസ്.എം.എസുകളും ലഭിക്കും. ഇതിനൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകളും നൽകുന്നു. 365 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
458 രൂപയുടെ റീച്ചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 1000 എസ്.എം.എസും ലഭിക്കും. ഇതിനൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുമുണ്ട്. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി.