റോസാപ്പൂ കാണാനും അതിൻറെ സുഗന്ധം ആസ്വദിക്കാനും എല്ലാർക്കും ഇഷ്ടമാണ്. റോസ് എന്ന പേരുണ്ടെങ്കിലും പൂവുകൾക്ക് മറ്റു നിറങ്ങളും ഉണ്ടായെന്നു വരാം, അതുപോലെ അതിൻറ മണവും, ആകൃതി മാറ്റങ്ങൾ ഉണ്ടാവാം. നമ്മൾ പലരുടെയും വീട്ടിൽ റോസ് ചെടികളും അതിൽ പൂവുകളും ഉണ്ട്, ചില വ്യക്തികളുടെ വീട്ടിൽ പലതരത്തിൽ ഉണ്ടാവാം.
ഇനി കാര്യത്തിലേക്ക് കടക്കാം. ലോകത്തിലെ ഏറ്റവും വിലയേറിയ റോസാ പുഷ്പത്തിന്റെ പേരാണ് തലക്കെട്ടിൽ കൊടുത്തിരിക്കുന്നത്, ജൂലിയറ്റ് റോസ്. പേര് വായിക്കുമ്പോൾ ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രത്തിന്റെ പേര് തോന്നാം. പ്രശസ്ത ഫ്ളോറിസ്റ് ഡേവിഡ് ഓസ്റ്റിൻ രൂപകൽപ്പന ചെയ്തെടുത്തതാണ് ഈ വി വി ഐ പി റോസാ. അദ്ദേഹം ഏകദേശം 15 വർഷം കൊണ്ട് വിവിധ റോസ് ഇനങ്ങളുടെ ക്രോസ് ബ്രീഡിങ് വഴിയാണ് ഇതിന് ഉണ്ടാക്കിയെടുത്തത്. ലോകത്തിലെ സവിശേഷ ഇനത്തിൽപ്പെട്ട സങ്കരയിനം ആയതിനാൽ ഈ റോസാച്ചെടി എല്ലായിടത്തും വളർത്താനാവില്ല എന്ന് മാത്രമല്ല പ്രത്യേക പരിചരണം ആവശ്യമാണ്.
ആപ്രിക്കോട്ട് നിറമുള്ള ഈ റോസിന് 2006 ൽ ലോകത്തിലെ ഏറ്റവും വിലകൂടിയ റോസാപ്പൂവ് എന്ന വിശേഷണം നേടുമ്പോൾ, അന്നത്തെ വില അനുസരിച്ച് 10 ദശലക്ഷം ഡോളറിന് (90 കോടി രൂപ) ആണ് വിട്ടുപോയത്, എന്നാൽ ഇന്നത്തെ ഇതിന്റെ മൂല്യം 15.8 മില്യൻ (ഏകദേശം 136 കോടി ഇന്ത്യൻ രൂപ) വരും. മേൽപ്പറഞ്ഞ തുക മുടക്കാൻ താല്പര്യ ഉള്ളവർക്ക് അല്ലെങ്കിൽ കോടീശ്വരൻ മാർക്ക് മറ്റൊരു ഗുണം കിട്ടും അല്ലെങ്കിൽ ഭാഗ്യം എന്ന് പറയാം കുറഞ്ഞത് മൂന്ന് വർഷത്തേക്ക് ജൂലിയറ്റ് റോസ് വാടില്ല എന്ന് പറഞ്ഞാൽ പൂവിട്ടത് പോലെ സുന്ദരിയായി അങ്ങനെ നിൽക്കും.
ജൂലിയറ്റ് റോസിനെ കൂടാതെ വേറെയും വിലയേറിയ പൂവുകൾ ഉണ്ട്. അപൂർവ്വമായ കടുപ്പുൽ പൂവാണ് ഇത്. ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഈ നിഗൂഢ പുഷ്പത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് രാത്രിയിൽ മാത്രമേ ഇത് വിരിയുകയുള്ളൂ.