ആദ്യമേ തന്നെ പറയാം പാരാ നോർമൽ ആക്ടിവിറ്റി അല്ല.വര്‍ഷങ്ങളായി താമസിക്കുന്ന വീടിന്റെ ബേസ്മെന്റില്‍ മറ്റൊരാള്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്നറിഞ്ഞാല് എങ്ങിനെയുണ്ടാകും? അതും വീട് വിറ്റുപോയ പഴയ വീട്ടുടമ തന്നെയായാലോ? കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. വീടിന്റെ ബേസ്മെന്റില്‍ ചെറിയ ബാറടക്കമുള്ള സൗകര്യങ്ങളോടെയായിരുന്നു മുന്‍ വീട്ടുടമയുടെ താമസം. സംഭവം വൈറലായതോടെ ഓസ്കർ നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയന്‍ സിനിമയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ ലോകം.
വീട് വൃത്തിയാക്കുന്നതിനിടെ നിലവിലെ താമസക്കാരനായ ലീ ബേസ്മെന്റിലെ രഹസ്യ മുറി കണ്ടെത്തിയത്. ബേസ്മെന്റിലെ ഗോവണിക്ക് പിന്നിലായിരുന്നു രഹസ്യവാതില്‍. തുറന്നപ്പോള്‍ വെളിച്ചവും വായു സഞ്ചാരവുമുള്ള മുറി. ഒരു ചെറിയ ബാറും ഇവിടെ സജ്ജീകരിച്ചിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുവാങ്ങി ഏഴുവര്‍ഷത്തിന് ശേഷമാണ് ഈ രഹസ്യം പുറംലോകമറിഞ്ഞത്.
വാതിൽ തുറന്ന ലീ ഒരു നിലവറയിലേക്കാണ് എത്തിയത്. വെൻ്റിലേഷൻ സംവിധാനവും ലൈറ്റിംഗും ചെറിയ ബാറും ഉൾപ്പെടെ വിശാലമായ ഇടം. ആരോ ഒരാൾ അവിടെ താമസിക്കുന്നതായും ലീ മനസിലാക്കി. പിന്നീട് വീടിൻ്റെ മുൻ ഉടമെയെ വിളിച്ചു. എന്നാൽ അവിടെയാണ് ലീ കൂടുതൽ ഞെട്ടിയത്.ഇത്തരത്തിൽ ഒരു ബേസ്മെന്റ് ഏരിയ വീടിനുള്ളിൽ ഉണ്ട് എന്ന കാര്യം തന്നോട് മറച്ചുവെച്ചത് എന്തുകൊണ്ടെന്ന് ലീ ചോദിച്ചു. മുൻ ഉടമ ഷാങ്ങിൻ്റെ മറുപടിയാകട്ടെ വിചിത്രവും. താൻ വിറ്റത് വീട് മാത്രമാണെന്നും ബേസ്മെന്റ് ഏരിയ വിൽക്കുന്നുണ്ടെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല എന്നും ആയിരുന്നു അയാൾ പറഞ്ഞത്. അതുകൊണ്ടുതന്നെ ബേസ്മെന്റ് ഇപ്പോഴും തന്റെ ഉടമസ്ഥതയിൽ ആണെന്നും അയാൾ പറഞ്ഞു.ബേസ്മെന്റ് നിങ്ങളുടേതായാല് ഒഴിവുസമയങ്ങളിൽ ഞാൻ എവിടെ വിശ്രമിക്കും?’ – അവര്‍ ചോദിച്ചു.
എന്നാല്‍ വീട്ടിലെ താമസക്കാര്‍പോലും ശ്രദ്ധിക്കാതെ എങ്ങനെയാണ് യുവതി ബേസ്മെന്റില്‍ കയറിയിറങ്ങുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബേസ്മെന്റിനെ പാർക്കിങ് ഗരാജുമായി ബന്ധിപ്പിക്കുന്ന രഹസ്യ വാതിൽ ഉണ്ടാകാമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും സംഭവത്തില്‍ ലീ കോടതിയെ സമീപിക്കുകയും കേസ് വിജയിക്കുകയും ചെയ്തു. ബേസ്മെന്റിന്റെ ഉടമസ്ഥന് ലീ ആണെന്ന് കോടതി വിധിച്ചു. അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഏഴുവർഷം മുന്‍പ് 20 ലക്ഷം യുവാന്‍ അതായത് ഏകദേശം 2.24 കോടി രൂപയ്ക്കാണ് ലീ വീടു വാങ്ങിയത്.