ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിൽ നേരം വെളുത്തപ്പോൾ മാംസം. വിവരം പുറത്തായതോടെ നാടുനീളെ വ്യാജ പ്രചാരണങ്ങളുടെ പ്രവാഹം. എന്ത് കിട്ടിയാലും പ്രതിഷേധിക്കുന്ന വിശ്വാസികൾ രംഗത്ത്, മൊത്തം പ്രശ്നം. ഒടുവിൽ ആളിനെ കണ്ടെത്തിയപ്പോഴാണ് ട്വിസ്റ്റ്.
തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായി 250 ഗ്രാം മാംസക്കഷ്ണം ബുധനാഴ്ച കണ്ടെത്തിയത്. പ്രാര്‍ഥനക്കെത്തിയ ഭക്തര്‍ മാംസം കാണുകയും ക്ഷേത്ര അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിലേക്ക് ആരോ മനപൂര്‍വം മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ഒരു ക്ഷേത്ര കമ്മിറ്റി അംഗം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും ഇതേ കാര്യം ആരോപിച്ചു ഇതോടെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ രംഗത്തെത്തി.
നാലംഗ സംഘത്തെ ഉൾപ്പെടുത്തി പോലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാലു കാലുള്ള ഒരാള്‍ അകത്തോട്ട് കേറി പോകുന്നത്, ഒരു പൂച്ച. പൂച്ച മാംസം കടിച്ചുപിടിച്ച് ക്ഷേത്രത്തിനുള്ളിൽ കയറുന്നതും ഒടുവിൽ അത് ശിവലിംഗത്തിന് പിറകിലായി ഉപേക്ഷിച്ചിട്ട് കടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ കണ്ടത്. ഈ ദൃശ്യങ്ങൾ വർഗീയ സംഘർഷം ഉണ്ടാക്കാൻ പുറത്ത് കാത്തുനിന്നവരുടെ മുന്നിൽ പോലീസ് പ്രദർശിപ്പിച്ചു, അതോടൊപ്പം വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും അഭ്യർത്ഥിച്ചു.ഭാരതീയ ജനതാ യുവ മോര്‍ച്ച യുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ ഏർപ്പെടുത്തിയിരുന്നു.