ആനിമൽ റെസ്ക്യൂ സംഘടനയായ ടാൻപോപ്പോ അവളെ കണ്ടെത്തി രക്ഷപ്പെടുത്തി
കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളെയാണല്ലോ അത്ഭുതം എന്ന് മനുഷ്യൻ പറയുന്നത്, അത് ഒരു അതിജീവനം ആകുമ്പോൾ ആ വാക്കിന് പ്രസക്തിയേറും. ജപ്പാനിൽ ഉടമ ഉപേക്ഷിച്ചു പോയ ഒരു പെൺ പൂച്ച ചൂടിന് അതിജീവിച്ച് 30 ദിവസം ജീവൻ നിലനിർത്തിയ സംഭവമാണ് വാർത്തകളിൽ ഇടം നേടിയത്. ഒടുവിൽ ആനിമൽ റെസ്ക്യൂ സംഘടനയായ ടാൻപോപ്പോ അവളെ കണ്ടെത്തി രക്ഷപ്പെടുത്തി, പേരും ഇട്ടു 'മിറാക്കിൾ'അഥവാ അത്ഭുതം!
മൃഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റബിൾ സംഘടനയായ ടാൻപോപ്പോ പറയുന്നത് ഒറ്റപ്പെട്ടു കിടന്ന ഒരു ഫ്ലാറ്റിലാണ് മിറാക്കിൾ ഉണ്ടായിരുന്നത്. മദ്യ കുപ്പികളും അഴുകിത്തുടങ്ങിയ ഭക്ഷണങ്ങളും മാലിന്യങ്ങളും അവിടെയുണ്ടായിരുന്നു. ടോയ്ലറ്റിലെ വെള്ളം കുടിച്ചും അഴുകിയ ഭക്ഷണം കഴിച്ചുമാണ് പൂച്ച ഒരുമാസം അവിടെ നിന്നത്. മിറാക്കിളിനെ ടോയ്ലറ്റിൽ ബോധമില്ലാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ആദ്യം മരിച്ചെന്നാണ് കരുതിയതെന്ന് സംഘടനയിലുള്ള ചിയാകി ഹോണ്ട പറഞ്ഞു.
പിന്നീട് പൂച്ചയ്ക്ക് ജീവൻ ഉണ്ടെന്നും, കൊടും ചൂടും പട്ടിണിയും കാരണം അതിൻറെ ബോധം നഷ്ടപ്പെട്ടത് ആണന്ന് മനസ്സിലായി, ഉടൻ തന്നെ പൂച്ചയെ മൃഗാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആവശ്യമായ പരിചരണങ്ങൾ നൽകിയതോടെ പൂച്ച ജീവിതത്തിലേക്ക് തിരിച്ചുവന്നു.
എന്നാൽ ഈ സമയങ്ങളിൽ എല്ലാം തന്നെ ഉടമയിൽ നിന്ന് ശാരീരിക പീഡനം ഏറ്റിട്ടുള്ളതിനാൽ മറ്റുള്ളവരെ കാണുമ്പോൾ ഭയം കാരണം ആക്രമിക്കുന്ന പ്രവണത ഉണ്ടായിരുന്നു. അതായത് പൂച്ചയെ ആ ഫ്ലാറ്റിൽ ഉപേക്ഷിക്കുന്നതിന് മുൻപ് ദേഹോപദ്രവം ഉടമയിൽ നിന്ന് അതിന് ഏൽക്കേണ്ടി വന്നിട്ടുണ്ടാകാം ഇത് ശരിവെക്കും വിധമാണ് പരിശോധനയിൽ പൂച്ചയുടെ തലയ്ക്ക് പരിക്കേറ്റിട്ടുള്ള വിവരം മനസ്സിലായി, അതിൻറെ ലക്ഷണങ്ങൾ മിറാക്കിൾ കാണിക്കുന്നുമുണ്ട്.
പിന്നീട് പൂച്ചയുടെ ഉടമയായ 27കാരിയെ അറസ്റ്റ് ചെയ്തു. വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആയിരുന്നു എന്നും, അവിടെയാണ് പൂച്ചയെ ഉപേക്ഷിച്ചു പോയതെന്ന് അവർ പറഞ്ഞു. കാര്യം എന്തയാലും ആ പൂച്ച 40 ഡിഗ്രി ചൂട് അതിജീവിച്ച് , കഴിക്കാനും കുടിക്കാനും ഒന്നുമില്ലാതെ കിട്ടിയത് അതാകട്ടെ തീർത്തും മലിനമായത് ഭക്ഷിച്ച് കൊടുംചൂടിന് അതിജീവിച്ച്, ജീവൻ നിലനിർത്തി അല്ലെങ്കിൽ ആ പൂച്ചയ്ക്ക് ഭാഗ്യമുണ്ടയിരുന്നു മരിക്കുന്നതിന് തൊട്ടുമുൻപ് രക്ഷാ കരങ്ങൾ അവളെ തേടിയെത്തിയതിന്...