![]() |
| പ്രതീകാത്മക ചിത്രം |
പ്രപഞ്ചം അങ്ങനെയാണ് അത് എപ്പോഴും വിസ്മയങ്ങൾ നിറഞ്ഞതാണ് താല്പര്യമുള്ളവർക്ക് അത് എത്ര കണ്ടാലും മതിയാവില്ല, എന്നാൽ മറ്റു ചിലർക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു താൽപര്യമില്ല, അവർക്ക് ശാസ്ത്രം എന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്. ഓർക്കുക നാം ജീവിക്കുന്ന ഈ ഭൂമിയിൽ നിന്ന് മറ്റൊരു ലോകത്തേക്ക് അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നമുക്ക് സഞ്ചരിക്കാൻ കഴിയില്ല ഭാവിയിൽ ആവാം. പക്ഷേ നമുക്ക് കാണാൻ പറ്റുന്നത് നമ്മൾ കണ്ടുതന്നെ ആസ്വദിക്കണം. വായിക്കാൻ പലർക്കും താൽപര്യം അപകടവും, മരണവും, സിനിമ സംബന്ധമായ കാര്യങ്ങളും സീരിയൽ സംബന്ധമായ കാര്യങ്ങൾ ഒക്കെയാണ് പക്ഷേ അതൊക്കെ മാറിയും മറിഞ്ഞും വരും, നിത്യവും നടക്കുന്ന കാര്യങ്ങൾ തന്നെ.
സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ അപൂർവമായ ഒരു വിന്യാസത്തിനായി ഒരുങ്ങുകയാണ്. 2025 ഫെബ്രുവരി 28-ന് “പ്ലാനറ്ററി പരേഡ്” എന്നറിയപ്പെടുന്ന ഒരു അപൂർവ ജ്യോതിശാസ്ത്രസംഭവം നടക്കും. അന്നേ ദിനം ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഏഴ് ഗ്രഹങ്ങൾ സൂര്യന്റെ അതേ ദിശയില്‍ പ്രത്യക്ഷപ്പെടും. ഏഴ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ഈ വിന്യാസം കാണണമെങ്കിൽ ഇനി 2040-വരെ കാത്തിരിക്കണം .
2025 ജനുവരിയിൽ ആരംഭിച്ച പ്ലാനറ്ററി പാരഡി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം സൗരയൂഥത്തിൽ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ബുധൻ കൂടി ഈ വിന്യാസത്തിന്റെ ഭാഗമാകുന്നതോടെ ഏഴ് ഗ്രഹങ്ങളും ഒരേ സമയം ദൃശ്യമാകും. സൂര്യനോട് അടുത്തായതിനാൽ ബുധനെ സാധാരണയായി കാണാൻ പ്രയാസമാണ്. എന്നാൽ ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ബുധനെയും കാണാനാകും അതോടെ പരേഡ് പൂർണമാകും.
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങള്‍ ഒരു പ്രത്യക രീതിയിൽ ആകാശത്തിന് കുറുകെ സൂര്യന്റെ പാതയിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്ലാനറ്ററി പരേഡ്. ഈ ഏഴ് ഗ്രഹങ്ങളുടെ സമ്പൂര്‍ണ ഒത്തുചേരൽ 2025 ഫെബ്രുവരി 28-നാണ് ആദ്യം ദൃശ്യമാവുക. 2025 മാർച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്ച പ്രതീക്ഷിക്കുന്നു.
എന്താണ് പ്ലാനറ്ററി പരേഡ്?
ഏഴ് ഗ്രഹങ്ങൾ- ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ്, ബുധൻ എന്നിവ സൂര്യന്റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഒരേസമയം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണുന്നതിനെയാണ് പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്നത്. ഗ്രഹ വിന്യാസങ്ങൾ സാധാരണമാണെങ്കിലും ഒരേസമയം ഏഴ് ഗ്രഹങ്ങൾ ആകാശത്ത് ദൃശ്യമാകുന്നത് വളരെ അപൂർവമാണ്. ഗ്രഹങ്ങൾക്ക് ത്രിമാന ഭ്രമണപഥങ്ങൾ ഉള്ളതിനാൽ സാധാരണയായി അവ കൃത്യമായി വിന്യസിക്കപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം.
