ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ് അഥവാ കവര്‍. കേരളത്തിൽ എറണാകുളത്തെ കുമ്പളങ്ങി, വൈപ്പിൻ ദ്വീപിലെ ഏതാനും പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ചില മാസങ്ങളിൽ കവര്‍ പൂക്കാറുണ്ട്. ഇന്ത്യയിൽ ഈ പ്രതിഭാസം കാണാനാവുന്ന ഏതാനും ബീച്ചുകൾ പരിചയപ്പെടാം.
മഹാരാഷ്ട്രയിലെ തർക്കർലി ബീച്ച് & ലക്ഷദ്വീപിലെ ബംഗാരം ബീച്ച്സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ മാർച്ച് വരെ.ഗോവയിലെ ബെതൽബാറ്റിം ബീച്ച് & അഞ്ജുന ബീച്ച്, ഒക്ടോബർ മുതൽ മാർച്ച് വരെ സന്ദർശിക്കാം.
ഹാവ്ലോക്ക് ദ്വീപ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സന്ദർശനത്തിന് പറ്റിയ കാലയളവ്.
കവരത്തി ബീച്ച്, ലക്ഷദ്വീപ് & സ്വരാജ് ദ്വീപ്, ആൻഡമാൻ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിൽ ഇവിടെ സന്ദർശിക്കാം.തിരുവാൻമിയൂർ ബീച്ച്, തമിഴ്നാട് & മാണ്ഡവി ബീച്ച്, ഗുജറാത്ത്, ഇവിടെ ജൂലൈ മുതൽ സെപ്റ്റംബർ വരെയും, കർണാടകയിലെ മട്ടു ബീച്ച്, മറവന്തേ ബീച്ച്, ഗോകർണയിലെ കുഡ്ലെ ബീച്ച് & പദുകെരെ ബീച്ചിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയും സഞ്ചാരികൾക്ക് വന്നു കാഴ്ചകൾ ആസ്വദിക്കാം.