67 വർഷങ്ങൾക്കുശേഷം മന്ത്രിമന്ദിരത്തിൽ മറ്റൊരു വിവാഹം കൂടി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ആര്.പാര്‍വതി ദേവിയുടെയും മകന് പി.ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജും തമ്മിലുള്ള വിവാഹമാണ് മന്ത്രിമന്ദിരത്തില്‍ നടന്നത്. കുറച്ചു രാഷ്ട്രീയ നേതാക്കാളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ടി.വി.തോമസും കെ.ആര്.ഗൗരിയമ്മയും പ്രണയവിവാഹിതരായ അതേ റോസ് ഹൗസ് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു പ്രണയ വിവാഹത്തിന് വേദിയായത്.
1957 മെയ് 30 നാണ് റോസ് ഹൗസ് ആദ്യമായൊരു വിവാഹത്തിന് സാക്ഷിയായത്. മന്ത്രിമാരായ കെ.ആർ ഗൗരിയമ്മ- ടി.വി തോമസ് എന്നിവരായിരുന്നു അന്നത്തെ ദമ്പതികൾ. പക്ഷേ ഗോവിന്ദ് ശിവൻ- എലീന ജോർജ് ദമ്പതികളുടെ വിവാഹത്തോടെ പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മറ്റൊരു ശുഭ മുഹൂർത്തത്തിന് മന്ത്രി മന്ദിരം സാക്ഷിയായി.
എറണാകുളം സ്വദേശിയാണ് വധു എലീന ജോർജ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങളോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന സിപിഐഎം നേതാവ് എം. വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, പത്തനംതിട്ട മലങ്കര ബിഷപ്പ് സാമുവൽ മാർ ഐറൈനിയോസ് എന്നിവരും വിവാഹ മുഹൂർത്തത്തിന് സാക്ഷിയായി.