മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ ഔദ്യോഗിക അഭ്യർത്ഥനയായി ഇത് രേഖപ്പെടുത്തിയത് കണ്ടെത്തി
പിള്ളേര് മുതൽ മുതിർന്നവർ വരെയുള്ളവർക്ക് മിഠായിയോട് താല്പര്യം ഉണ്ട്. ചിലർക്കാണെങ്കിൽ ചോക്ലേറ്റിനോടാണ് താല്പര്യം, അതിനു പ്രായഭേദം ഒന്നുമില്ല പിള്ളേർക്കാണെങ്കിൽ ചോക്ലേറ്റ് എന്നുവച്ചാൽ ജീവനാണ് പലതരത്തിലുള്ള മണവും രുചിയും ഉള്ള ചോക്ലേറ്റുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഷുഗറിന്റെ രോഗം ഉണ്ടെങ്കിലും ചിലർക്ക് അതായത് മുതിർന്നവർക്ക് ചോക്ലേറ്റിനോട് പ്രിയം ഉണ്ടാകാറുണ്ട്, അല്പസമയം സാമ്പത്തികം കൂടുതലുള്ളവരാണെങ്കിൽ ചില പ്രത്യേക ബ്രാൻഡുകൾ തന്നെ നോക്കി മേടിക്കുന്ന വരും ഉണ്ടാവും.
ഇതൊരു ചോക്ലേറ്റിന്റെ കഥയല്ല, അല്ലെങ്കിൽ ചോക്ലേറ്റ് രുചിയുടെ കാര്യവുമല്ല. ഒരു പ്രത്യേക ചോക്ലേറ്റ് ബ്രാൻഡിനോടുള്ള അതിയായ താൽപര്യം മൂത്ത് തന്റെ തന്റെ ഒടുക്കത്തെ ആഗ്രഹം സാധിച്ചു തരണമെന്ന് ആവശ്യപ്പെട്ട ഒരു ബ്രിട്ടീഷുകാരന്റെ കാര്യമാണ്. ടിയാൻ നിലവിൽ ഭൂമിയില്ല.സ്നിക്കേഴ്സ് തീം ഉള്ള ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ചത്ത് കഴിയുമ്പോൾ എന്തിന് ആഗ്രഹം എന്നുള്ള കൗതുകകരമായ അല്ലെങ്കിൽ വിചിത്രകരമായി നടത്തിയ സംസ്കാരം വാർത്തകളിൽ ഇടം നേടാൻ കാരണമായത്.
സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറിനോട് ഭ്രാന്തമായ താല്പര്യമുണ്ടായിരുന്ന യുകെയിലെ കെയർ അസിസ്റ്റൻ്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങൾ മരണശേഷം സാധിച്ചുകൊടുത്തത്. ഈ ആഗ്രഹം മുൻപ് പലതവണ അയാൾ പറഞ്ഞിട്ട് ഉണ്ടെങ്കിലും പൊതുവേ തമാശ പറയുന്ന വ്യക്തി ആയതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും ഈ പറച്ചില് വെറും തമാശയായിട്ട് മാത്രമാണ് കണക്കാക്കിയിരുന്നത്.പോൾ ബ്രൂം മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ ഔദ്യോഗിക അഭ്യർത്ഥനയായി ഇത് രേഖപ്പെടുത്തിയത് കണ്ടെത്തി. ഇതോടെയാണ് പരേതന്റെ ആഗ്രഹം പോലെ സ്നിക്കേഴ്സ് തീമിൽ ശവപ്പെട്ടി ഉണ്ടാക്കി മൃതദേഹം അടക്കം ചെയ്തത്.
'അയാം നട്ട്സ് ' എന്ന് ഒരു വശത്ത് എഴുതിയ പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ (അറിയുന്നുണ്ടോ ഇല്ലയോ എന്നത് വെറും വിശ്വാസം മാത്രമാണ് എങ്കിലും) അന്ത്യവിശ്രമത്തിനായി ഒരുക്കിയത്.കൂടാതെ സൗത്ത് ലണ്ടനിൽ നിന്നുള്ള ബ്രൂം ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നതിനാൽ, ശവപ്പെട്ടിയിൽ ക്രിസ്റ്റൽ പാലസ് എഫ്സിയുടെ ലോഗോയും ഉൾപ്പെടുത്തിയിരുന്നു.
പോൾ ജീവിതത്തിൽ ഏറെ നർമ്മബോധമുള്ള വ്യക്തിയായിരുന്നു ,മരണത്തിലും അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വം പ്രകടിപ്പിച്ചു എന്നുമാണ് പോളിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. മറ്റുള്ളവർക്ക് ഭ്രാന്തമായി തോന്നാമെങ്കിലും പോളിനോടുള്ള തങ്ങളുടെ സ്നേഹത്തെ പ്രതി അദ്ദേഹത്തിൻറെ ഈ ഭ്രാന്തമായ ആഗ്രഹം തങ്ങൾക്ക് തള്ളിക്കളയാൻ ആകില്ലെന്നും അവർ വിശദീകരിക്കുന്നു. വളരെ വികാര നിർഭരമായ ആണ് ചടങ്ങുകൾ നടന്നതെന്ന് 'ഫോക്സ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
അതേസമയം മറ്റൊരു രസകരമായ വാർത്തയും ഇതിനോടൊപ്പം ചേർത്ത് വായിക്കാം. സമീപകാലത്തായിരിറ്റണിൽ പാരമ്പര്യമായി നടത്തിവരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇതേപോലുള്ള രസകരമായ ആഗ്രഹങ്ങൾക്ക് അനുസൃതമായി മൃതദേഹ സംസ്കാരങ്ങൾ നടത്തുന്ന പരിപാടി വർദ്ധിച്ചു വരുന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്.
#SnickersThemedCoffin #BritishMan #chocolate