റിംഗ് പ്ലെയിൻ ക്രോസിംഗ് പ്രതിഭാസം നിമിത്തം ചരിഞ്ഞുള്ള ദൃശ്യം മാറും അതോടെ ശനിയുടെ വളയങ്ങളും കാഴ്ചയിൽ നിന്നും മറയും.
![]() |
കാസിനി ബഹിരാകാശ പേടകം പകർത്തിയ ചിത്രം |
സൗരയൂഥത്തിലെ 8 ഗ്രഹങ്ങളിൽ ഒന്നായ ശനി (Saturn) എന്ന് കേൾക്കുമ്പോൾ അന്ധവിശ്വാസം ഇല്ലാത്തവർക്ക് ഓർമ്മ വരിക അതിൻറെ വളയങ്ങളാണ്. എന്നാൽ അന്ധവിശ്വാസമുള്ളവർക്ക് ഓർമ്മ വരിക 'ശനിദശയെ' കുറിച്ചും!. സൗരയൂഥത്തിലെ കാണാൻ ഏറ്റവും സുന്ദരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ കണക്കാക്കുന്നത് അതിന് കാരണം അതിൻറെ വളയങ്ങൾ തന്നെയാണ്, ആ കാഴ്ച ഏറ്റവും മനോഹരമായി മനുഷ്യനു മുന്നിലെത്തിച്ചത് നാസയുടെ കാസിനി ബഹിരാകാശ പേടകം (Cassini spacecraft) പകർത്തിയ ചിത്രങ്ങൾ വഴിയാണ്, എന്ന് മാത്രമല്ല കസിനിയുടെ അടുത്തുകൂടി പറന്ന് വിശദമായി ചിത്രങ്ങൾ പകർത്തിയതും അതിനെക്കുറിച്ച് പഠിച്ചതും ഈ പേടകം തന്നെയാണ്.
ഈ ശനിയുടെ മനോഹരമായ വളയങ്ങൾ അപ്രത്യക്ഷമായാലോ?. അങ്ങനെ ഒരു സംഭവം മാർച്ച് 23ന് നടക്കും പക്ഷേ സ്ഥിരമല്ല താൽക്കാലികം ആണെന്ന് മാത്രം. പാറകളും, ഐസ് പാളികളും, പൊടിപടലങ്ങളും കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് ശനിയുടെ വളയങ്ങൾ.13-15 വർഷങ്ങളുടെ ഇടവേളകളിൽ സംഭവിക്കുന്ന 'റിംഗ് പ്ലെയിൻ ക്രോസിംഗ്' (Ring Plane Crossing) എന്ന പ്രതിഭാസ നിമിത്തമാണ് ഈ വളയങ്ങൾ താൽക്കാലികമായി കാഴ്ചയിൽ മറഞ്ഞു പോകുന്നത്. ഭൂമിയിൽ നിന്ന് ശനിയെ നിരീക്ഷിക്കുമ്പോൾ അതിന് ഒരു ചരിവ് അനുഭവപ്പെടും, അതുമൂലം ആണ് ശനിയുടെ വളയങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത്, എന്നാൽ റിംഗ് പ്ലെയിൻ ക്രോസിംഗ് പ്രതിഭാസം നിമിത്തം ചരിഞ്ഞുള്ള ഈ ദൃശ്യം മാറും അതോടെ ശനിയുടെ വളയങ്ങളും കാഴ്ചയിൽ നിന്നും മറയും.
ചുറ്റുമുള്ള വളയങ്ങൾ കാഴ്ച പരിധിയിൽ നിന്ന് മറയുന്നതോടെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ശനിയുടെ നിറം മഞ്ഞയായി മാറും. ഈ കാഴ്ച ഭൂമിയിൽ നിന്ന് കാണാൻ സാധിക്കും പക്ഷേ ശക്തിയേറിയ ദൂരദർശിനികൾ വേണ്ടിവരും എന്ന് മാത്രം എന്നുവച്ചാൽ വെറും കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കില്ല എന്ന് സാരം. ശക്തിയേറിയ ടെലിസ്കോപ്പുകളുടെ സഹായത്താൽ നിരീക്ഷിക്കുമ്പോൾ ശനിയുടെ മധ്യഭാഗത്തായി നേർത്ത രൂപത്തിൽ വളയങ്ങൾ ദൃശ്യമാകും.
മാർച്ച് 23ന് രാത്രി 9.34 ന് (ഇന്ത്യൻ സമയം) ആണ് ഈ പ്രതിഭാസം കാണാൻ സാധിക്കുക. ഒരു കോസ്മിക്ക് മിഥ്യ കാഴ്ച ശനിക്കും ഭൂമിക്കും ഇടയിൽ ഈ സമയത്ത് സംഭവിക്കുന്നത്, തന്മൂലം രണ്ട് ഗ്രഹങ്ങളുടെയും ചരിവിന് ചെറുതായി ഉണ്ടാകുന്ന മാറ്റമാണ് ഈ കോസ്മിക്ക് ഇല്യൂഷന് കാരണം അതോടെ വളയങ്ങൾ താൽക്കാലികമായി അപ്രത്യക്ഷമാകും എന്ന സാങ്കേതിക അർത്ഥം. ഈ സമയം മധ്യ-വടക്കൻ അക്ഷാംശമേഖലയിൽ താമസിക്കുന്നവർക്ക് പ്രഭാതത്തിൽ സൂര്യനു സമീപത്തായി ശനിയുടെ ഈ ദൃശ്യങ്ങൾ കാണാൻ സാധിക്കും അതേസമയം മധ്യ-തെക്കൻ അക്ഷാംശത്തിൽ ഉള്ളവർക്കും ശനിയെ കാണാൻ സാധിക്കുമെങ്കിലും പ്രഭാതത്തിൽ സൂര്യപ്രകാശം നിമിത്തം വളയങ്ങൾ കാണാൻ പറ്റിയെന്ന് വരില്ല. ഇന്ത്യയിൽ നിന്ന് ആർക്കും ഈ കാഴ്ച കാണാൻ സാധിക്കില്ല എന്നത് മറ്റൊരു കാര്യം. എന്നാൽ ശാസ്ത്രത്തോടും അത് ലോകത്ത് എവിടെ നടന്നാലും കാണാൻ താല്പര്യമുള്ളവർക്ക് ഇന്നത്തെ കാലത്ത് കാണാൻ പല സംവിധാനങ്ങളും ഉള്ളതുകൊണ്ട് അത് ഉപയോഗപ്പെടുത്താം.
ശനി ചില സമയങ്ങളിൽ 27 ഡിഗ്രി അച്ചുതണ്ടിൽ ചെരിഞ്ഞു കറങ്ങുന്ന സമയങ്ങളിൽ ഭൂമിയിൽ നിന്നും സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ വാതക ഭീമനായ അതിൻറെ വളയങ്ങൾ വ്യക്തമായി കാണാൻ സാധിക്കും.29.4 ഭൗമ വർഷങ്ങൾ എടുത്താണ് ശനി ഒരുതവണ സൂര്യന് ചുറ്റും കറങ്ങുന്നത്.273600 കിലോമീറ്റർ വിസ്തൃതി ഉള്ളതാണ് ശനിയുടെ വളയങ്ങൾക്ക് കനം 10 മീറ്റർ (30 അടി) മാത്രമാണ് താനും. ഭൂമിക്ക് നേരെ ശനി ചരിയുമ്പോഴാണ് വളയങ്ങളുടെ മുകൾഭാഗവും, താഴെ ഭാഗവും കാണാൻ സാധിക്കുന്നത് ഈ ചരിവിന് ചെറിയ മാറ്റം വരുമ്പോൾ ഈ ദൃശ്യം താൽക്കാലികമായി ദൃശ്യപരിധിയിൽ നിന്നും മാറും അതാണ് സംഭവിക്കുന്നത്.