ദേശീയ വിദ്യാഭ്യാസ നയത്തിനും (എൻഇപി) ത്രിഭാഷാ നയത്തിനും എതിരായ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ രൂപയുടെ ചിഹ്നം ദേവനാഗരി ലിപിയിൽ നിന്ന് തമിഴിലേക്ക് മാറ്റി സംസ്ഥാന സർക്കാർ. തമിഴ് പ്രാദേശിക ഭാഷയിലെ ഇന്ത്യൻ കറൻസിയെ സൂചിപ്പിക്കുന്ന പദമായ 'റു' ആണ് ലോഗോയിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ഒരു സംസ്ഥാനം ബജറ്റിൽ ദേശീയ കറൻസി ചിഹ്നം ഉപേക്ഷിക്കുന്നത്.
മാർച്ച് 14 ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസർ എക്സിൽ സ്റ്റാലിൻ പങ്കിട്ടുണ്ട്. “സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ…” എന്നാണ് വിഡിയോയിൽ അദ്ദേഹം പറയുന്നത്.അതേസമയം ഡിഎംകെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. തമിഴ് ഭാഷ ഉപയോഗിച്ച് ഡിഎംകെ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി വിമർശിച്ചത്.