10G ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ശൃംഖല ലോകത്ത് ആദ്യമായി അവതരിപ്പിച്ചു ചൈന. ഏപ്രിൽ 20ന് ചൈനയിലെ ഹേബയ് പ്രവിശ്യയിലെ യൂനാൻ കൗണ്ടിലാണ്, ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ടെലികോം കമ്പനികളിൽ ഒന്നായ വാവെയും(Huawei) സർക്കാർ നിയന്ത്രണത്തിലുള്ള ചൈന യൂണികോൺ (China Unicom) എന്ന കമ്പനിയും സംയുക്തമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വലിപ്പം കൂടിയ ഫയലുകൾ സെക്കന്റുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാം എന്നാണ് അവകാശവാദം.
50 ജി-പിഒഎൻ.(50G-Passive Optical Network) സാങ്കേതിവിധിയിൽ പ്രവർത്തിക്കുന്ന ഈ ബ്രോഡ്ബാൻഡ് കണക്ഷൻ 9.834Mbps വരെ ഡൗൺലോഡിങ് വേഗത നൽകുമെന്ന് പറയുന്ന സാങ്കേതികവിദ്യ ലോകത്ത് ഒരു വിപ്ലവകരമായ മാറ്റത്തിലേക്കാണ് കടക്കുന്നത് എന്ന് കരുതുന്നു. സാധാരണ ഒരു മുഴുനീള 4K സിനിമയുടെ വലുപ്പം ഏകദേശം 20GB വരും, ഇത് ഡൗൺലോഡ് ചെയ്യണമെങ്കിൽ 1Gbps കണക്ഷനിൽ ഏകദേശം 10 മിനിറ്റ് വേണ്ടിവരും, അതിന്റെ സ്ഥാനത്ത് ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ 20 സെക്കൻഡ് കൊണ്ട് സിനിമ ഉപകരണത്തിൽ വന്ന് നിറയും.
50ജി-പിഒഎൻ എന്ന് ചുരുക്കം രൂപത്തിൽ അറിയപ്പെടുന്ന 'ജിഗാബൈറ്റ് പാസീവ് ഒപ്റ്റിക്കൽ നെറ്റ്വർക്ക്' ഫൈബർ ഒപ്റ്റിക്സ് സാങ്കേതികവിദ്യയിലെ പുതിയ ജനറേഷൻ ആയ ഇത് ഉപയോഗിച്ച് സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗത ആർജ്ജിക്കാൻ സാധിക്കും. മൊബൈൽ നെറ്റ്വർക്കുകളുടെ സ്റ്റാൻഡേർഡ്കളുടെ പതിപ്പുകൾ പറയുന്നതിന് പൊതുവെ പ്രയോഗിക്കുന്ന ഒരക്ഷരം ആണ് G (Generation), തലമുറ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ കൂട്ടത്തിൽ ഏറ്റവും പുതിയതാണ് 5ജി (5G). ഏതു തലമുറയ്ക്ക് അടുത്താണ് എന്നത് കാണിക്കുന്നതിന് വേണ്ടി പ്രസ്തുത സംഖ്യയോട് കൂടെ ' ജി 'എന്ന അക്ഷരം കൂടി ചേർക്കും. കാര്യം മനസ്സിലായി കാണുമല്ലോ 2G,3G,4G, കൂടാതെ ഇപ്പോൾ ലോകം മൊത്തം ഉപയോഗത്തിലേക്ക് വരുന്ന 5G എന്നിവയൊക്കെ തന്നെ. അതേസമയം മൊബൈൽ ഫോണിൽ ലഭ്യമായ അപ്ലോഡിങ്, ഡൗൺലോഡിങ്ങ് വേഗതയെ G സൂചിപ്പിക്കുന്നില്ല. വേഗതയേറിയ ബ്രോഡ്ബാൻഡ് കണ്ടുപിടിത്തം രാജ്യാന്തര ഇൻറർനെറ്റ് അടിസ്ഥാന സൗകര്യ മേഖലയിൽ വൻ മുന്നേറ്റമായാണ് കണക്കാക്കുന്നത്.
ചൈനയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന 10G ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് വയർലെസ് സാങ്കേതികവിദ്യയിലല്ല ലഭ്യമാകുക, എന്ന് പറഞ്ഞാൽ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന രീതിയിൽ അല്ല പകരം 'ഫൈബർ ഒപ്റ്റിക്സ് കേബിളുകൾ'ഉപയോഗിക്കുന്ന ഒരു ഫിക്സഡ് ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് (fixed broadband network) ആണ്.'10ജി ' എന്നതുകൊണ്ട് അവർ ലക്ഷ്യം വയ്ക്കുന്ന ഉയർന്ന ഡാറ്റ ട്രാൻസ്മിഷൻ വേഗതയെ സൂചിപ്പിക്കുന്നു. സെക്കൻഡിൽ 10 ഗിഗാ ബൈറ്റ് വേഗത നൽകാൻ ശേഷിയുള്ള ഒരു നെറ്റ്വർക്ക് അതാണ് അർത്ഥമാക്കുന്നത്. കുറച്ചുകൂടി ലളിതമായിട്ട് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന വയർലെസ് ടെലകോം ജനറേഷനുമായി 10G ക്ക് യാതൊരു ബന്ധവുമില്ല. വയർലെസ് ടെലകോം സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പായ ഫൈവ് ജി (5G) ലോകത്ത് പലയിടത്തും വാണിജ്യ ഉപയോഗത്തിനായി ലഭ്യമായിട്ടുണ്ട്, അതിൻറെ അടുത്ത തലമുറയായ 6G ക്ക് വേണ്ടിയുള്ള ഗവേഷണങ്ങൾ നടക്കുന്നു.10G എന്ന വയർലെസ് സ്റ്റാൻഡേർഡ് നിലവിലില്ല.
9834 Mbps വരെ (10Gbps ഏകദേശം) ഡൗൺലോഡിങ്ങ് വേഗത.1008Mbps വരെ (1Gbps) ഏകദേശം അപ്ലോഡ് വേഗത. കുറഞ്ഞ ലൈറ്റൻസി 3 മില്ലി സെക്കൻഡ്. തടസ്സമില്ലാതെ ഉയർന്ന ദൃശ്യ പൊലിമയുള്ള വീഡിയോകൾ (8K) കാണാൻ സാധിക്കും.
ഈ പുതിയ സാങ്കേതിക തയ്യാറാക്കിയിരിക്കുന്നത് പ്രധാന ഉദ്ദേശം വെർച്ചൽ റിയാലിറ്റി, ഓഗ്മെൻറ് റിയാലിറ്റി, ഡ്രൈവറുടെ ആവശ്യമില്ലാത്ത വാഹനങ്ങൾ, ക്ലൗഡ് ഗെയിമിംഗ്, സ്മാർട്ട് സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഭാവി ആവശ്യങ്ങൾക്ക് വേണ്ടിയാണ്.