![]() |
Pope Francis' tomb |
കാലം ചെയ്ത ആഗോള കത്തോലിക്കാ സഭ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ദൃശ്യങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. സഭാ ആസ്ഥാനമായ വത്തിക്കാനിൽ നിന്ന് 4 കിലോമീറ്റർ അകലെ റോമിലെ 'സാന്താ മരിയ മജോറ' പള്ളിയിലെ പോപ്പ് ഫ്രാൻസിസിനെ അടക്കം ചെയ്ത കല്ലറയുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ അദ്ദേഹത്തിൻറെ ആഗ്രഹം പോലെ അലങ്കാരങ്ങൾ ഒന്നും തന്നെ ഇല്ല. അലങ്കാരങ്ങൾ പാടില്ല എന്ന് മരണ പത്രത്തിൽ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അദ്ദേഹം പറഞ്ഞിരുന്നത് പോലെ 'ഫ്രാൻസിസ്' എന്ന് മാത്രമാണ് ശവകുടീരത്തിന് മുകളിലുള്ള മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഞായറാഴ്ച മുതൽ സന്ദർശകർക്ക് കല്ലറ കാണുന്നതിന് പ്രവേശനം അനുവദിക്കുകയും ചെയ്തു.
പൗളിൻ ചാപ്പലിനും സ്ഫോർസ ചാപ്പൽ ഓഫ് ദ ബസിലിക്കയ്ക്കുമിടയിൽ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം. ഫ്രാൻസിസ് പാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്കുമീതേയായി ഭിത്തിയിൽ സ്ഥാപിച്ചിട്ടുണ്ട് . കന്യാമറിയത്തിന്റെ പേരിലുള്ള ഈ പള്ളി നിർമ്മിച്ചത് അഞ്ചാം നൂറ്റാണ്ടിലാണ്. മാർപാപ്പയുടെ സംസ്കാരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തിരുന്നു കൂട്ടത്തിൽ യുഎസ് ഉൾപ്പെടെ പല രാജ്യങ്ങളുടെ രഹസ്യ രേഖകൾ ചോർത്തി അവ പ്രസിദ്ധീകരിച്ച വീക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു
#PopeFrancis'tomb