ശനിയും, ഞായറും ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ ഏതാനും മണിക്കൂറുകൾ റോഡുകളിൽ സ്ഥിരം കാഴ്ചയാണ് സ്കൂൾ ബസുകൾ(school bus). പക്ഷേ സ്കൂൾ ബസിന്റെ എല്ലാം നിറം ഒന്നുതന്നെയാണ്, അത് ഏത് വിദ്യാഭ്യാസ സ്ഥാപനത്തിന്റേതായാലും നിറത്തിന് മാറ്റമില്ല എല്ലാറ്റിനും ഒരേ നിറം മഞ്ഞ(Yellow). എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു നറു കാരണം, പിള്ളേർക്ക് പൊതുവേ ബഹുവർണ്ണങ്ങളോട് ആയിരിക്കുമല്ലോ താല്പര്യം, പക്ഷേ എങ്കിലും?.
വിദ്യാലയ ബസുകൾക്ക് മഞ്ഞനിറം നൽകുന്നതിന് പ്രധാന കാരണം ശാസ്ത്രീയ അടിത്തറ തന്നെയാണ്. ദൃശ്യപരവും, ശാസ്ത്രീയവും, സുരക്ഷയും മുൻനിർത്തിയാണ് 'മഞ്ഞ നിറം' കൊടുക്കാൻ കാരണം. ശ്രദ്ധിച്ചു നോക്കിയാൽ മഞ്ഞ നിറത്തിന് ഒരു ചെറിയ തിളക്കം അനുഭവപ്പെടും. പക്ഷേ അത് മാത്രമല്ല ബസ്സിന്റെ നിറത്തിന് കാരണം.
ചുവപ്പു (Red) പോല മനുഷ്യൻറെ കണ്ണുകൾക്ക് പകൽവെളിച്ചത്തിൽ പെട്ടെന്ന് മനസ്സിലാകുന്ന നിറങ്ങളിൽ ഒന്നു കൂടിയാണ് മഞ്ഞ. മറ്റു നിറങ്ങളെ അപേക്ഷിച്ച് അത് കൂടുതൽ പ്രകാശത്തെ (light) പ്രതിഫലിപ്പിക്കുന്നു എന്ന് മാത്രമല്ല പ്രതികൂല സാഹചര്യങ്ങൾ ആയ മഴ, മൂടൽമഞ്ഞ് തുടങ്ങിയ കാലാവസ്ഥകളിലും ഈ നിറത്തിൽ പെട്ടെന്ന് വസ്തുക്കളെ കാണാൻ പറ്റും.
കണ്ണിൻറെ പെരിഫറൽ (Peripheral vision) കാഴ്ചയ്ക്ക് യോജിക്കുന്നതാണ് മഞ്ഞ നിറം. കണ്ണിൻറെ മുന്നിലുള്ള കേന്ദ്ര ദർശനത്തിൽ അല്ലെങ്കിൽ കാഴ്ചയിൽ മാത്രമല്ല മഞ്ഞനിറം പതിയുന്നത്, കണ്ണിൻറെ 'പെരിഫറൽ കാഴ്ചക്കും' അതായത് കണ്ണിൻറെ കോണുകളിൽ നിന്നുള്ള കാഴ്ചയ്ക്കും മഞ്ഞനിറം അനുയോജ്യമാണ്. മനുഷ്യൻറെ കണ്ണിൻറെ പെരിഫറൽ കാഴ്ച മൂലം ഭാരം കുറഞ്ഞതും, ദൃശ്യ പൊലിമ കൂടിയതുമായ മഞ്ഞ പോലുള്ള നിറങ്ങളോട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇതുകൊണ്ട് നേരിട്ട് നോക്കിയില്ലെങ്കിൽ പോലും ഈ നിറം അടിച്ചിട്ടുള്ള വസ്തുക്കൾ പെട്ടെന്ന് മനുഷ്യൻറെ ശ്രദ്ധയിൽപ്പെടുന്നു.
ചുവപ്പ് നിറവും പെട്ടെന്ന് ശ്രദ്ധയിൽ വരുന്നത് ആണെങ്കിലും ഗതാഗതവുമായി ബന്ധപ്പെട്ട പലയിടങ്ങളിലും ഈ നിറത്തിന് പ്രാധാന്യം ഉണ്ട്. സ്റ്റോപ്പ് സിഗ്നൽ, സ്റ്റോപ്പ് ചിഹ്നങ്ങൾ, ട്രാഫിക് ലൈറ്റുകൾ മുന്നറിയിപ്പ് നൽകുന്നതിനുള്ള മറ്റ് അടയാളങ്ങൾ എന്നിവയിൽ ഒക്കെ ചുവപ്പുനിറം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് അതിനാൽ മറ്റുള്ളവർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സ്കൂൾ ബസുകൾക്ക് മഞ്ഞ നിറം പ്രധാന കാരണം.
പക്ഷേ സ്കൂൾ ബസുകളിൽ മഞ്ഞനിറം മാത്രമല്ലല്ലോ അതിൽ എഴുതിയിരിക്കുന്നതൊക്കെ കറുത്ത നിറത്തിൽ ആണല്ലോ. മഞ്ഞ നിറത്തിലുള്ള ബസ്സിൽ കറുത്ത നിറം കൊണ്ട് എഴുതുമ്പോൾ, വസ്തു ചലിക്കുകയാണെങ്കിൽ പോലും ദൂരെ നിന്ന് നോക്കിയാൽ വായിക്കാൻ പറ്റും. സ്കൂൾ ബസ് മുന്നിൽ നിന്നാണോ, പിറകിൽ നിന്നാണോ എന്നൊക്കെ മറ്റു വാഹനം ഓടിക്കുന്നവർക്ക് വേഗം മനസ്സിലാക്കാൻ സാധിക്കും.