![]() |
പുതിയ AKG സെൻറർ ഉദ്ഘാടനം ചെയ്തു |
സിപിഐ(എം) കേരള ഘടകത്തിന്റെ പുതിയ ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ആസ്ഥാന മന്ദിരത്തിന്റെ പേര് നിലനിർത്തി പുതുതായി പണിത എകെജി സെന്ററിന്റെ ഉദ്ഘാടനം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാട മുറിച്ച് നിർവഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മുതിർന്ന അംഗം എസ്. രാമചന്ദ്രൻ പിള്ള കെട്ടിടത്തിന് ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യ പതാക ഉയർത്തി. പുതിയ മന്ദിരത്തിന്റെ ശിലാഫലകത്തിന്റെ അനാച്ഛാദനം പിണറായി വിജയൻ തന്നെ നിർവഹിച്ചു.പുതിയ പാർട്ടി ഓഫീസ് തിരുവനന്തപുരത്തെ പഴയ എകെജി സെൻ്ററിൻ്റെ എതിർവശത്തും അതേ സമയം നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം.
CPI(M) ൻറ് പുതിയ ആസ്ഥാനമന്ദിരം 31.95 സെൻറിൽ ഒൻപത് നിലകളിലായി പണിതിരിക്കുന്ന കെട്ടിടത്തിന് 60000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്.9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്. താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. ഹരിതചട്ടം പാലിച്ചാണ് നിർമാണമെന്നും കെട്ടിടത്തിന്റെ 30% സ്ഥലത്തു മാത്രമേ എസി ഒരുക്കിയിട്ടുള്ളൂവെന്നും പാർട്ടി നേതാക്കൾ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ റബ്കോയുടെ ഫർണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്.പ്രശസ്ത വാസ്തു ശില്പ്പി എന്. മഹേഷാണ് കെട്ടിടം രൂപകല്പ്പന ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുതിയ സെൻ്ററിൻ്റെ നിർമാണപ്രവർത്തനം ഉദ്ഘാടനം ചെയ്തത്.
പുതിയ എകെജി സെന്റർ ഉദ്ഘാടന തീയതി നേരത്തെ നിശ്ചയിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിന് ശേഷം സംസാരിച്ചു. ഈ തിയതിക്ക് പല പ്രത്യേകതകളും ഉണ്ട്. പഞ്ചാംഗം നോക്കി നിശ്ചയിച്ചു എന്ന് ചില ആളുകൾ കണ്ടുപിടിച്ചു. ആ ഗവേഷണ ബുദ്ധിക്ക് നമസ്കാരം. അതൊന്നും ഏശുന്ന പാർട്ടിയല്ലല്ലോ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുള്ള ദിനം നോക്കി ഉദ്ഘാടനം തീരുമാനിക്കുക മാത്രമാണ് ചെയ്തത്. പുതിയ എ. കെ. ജി സെൻറർ യഥാർത്യമാക്കുന്നതിന് സഹായമായത് കോടിയേരി ബാലകൃഷ്ണനാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന സങ്കേതമായി പുതിയ കെട്ടിടം തലയുയർത്തി നിൽക്കുന്നു. പാർട്ടി വല്ലാത്തൊരു ദശാസന്ധിയിലാണ്. സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.അതേസമയം എൽഡിഎഫ് മൂന്നാം ഗവൺമെൻ്റിൻ്റെ തുടർച്ച പുതിയ ഓഫീസിൽ നിന്നാകുമെന്ന് മുതിർന്ന നേതാവ് എ. കെ. ബാലനും പ്രതികരിച്ചു. അതാകും പുതിയ ഓഫീസിൻ്റെ ചരിത്രപ്രാധാന്യവുമെന്നും എ. കെ. ബാലൻ പറഞ്ഞു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി, ഒ ആർ കേളു, എം ബി രാജേഷ്, വി എൻ വാസവൻ, ഡോ. ആർ ബിന്ദു, ഗണേഷ് കുമാർ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ എ റഹീം എംപി, കെ രാധാകൃഷ്ണൻ എംപി , എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, എ കെ ബാലന്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, കെ കെ ശൈലജ, പി സതീദേവി, എളമരം കരീം, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, എം വി ജയരാജൻ, സി എൻ മോഹനൻ, എം സ്വരാജ്, ആന്റണി രാജു എംഎൽഎ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
#AKGCentre NewAKGCentre CPIM PinarayiVijayan