![]() |
ആൾത്താരയ്ക്ക് മുൻപിൽ |
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതികശരീരം അദ്ദേഹം താമസിച്ചിരുന്ന 'കാസ സാന്റ മാർത്ത'യിൽ നിന്നും തൊട്ടടുത്തുള്ള പ്രസിദ്ധമായ സെന്റ്. പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തിച്ചു. കത്തോലിക്ക സഭാ വിശ്വാസികളടക്കമുള്ളവർക്ക് ഇവിടെ അന്ത്യോപചാരം അർപ്പിക്കാം.
More readPOPE FRANCIS (1936 - 2025); മരണകാരണം പുറത്തുവിട്ടു
ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ച 1 മണി ഓടെയാണ് (വത്തിക്കാൻ സമയം രാവിലെ 9.30) മാർപാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിന് വച്ചത്. മൂന്ന് ദിവസമാണ് പൊതുദർശനം. ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾ.
മാർപാപ്പ താമസിച്ചിരുന്ന സാന്റാ മാർട്ടയിലെ വസതിയിൽ നിന്നാണ് മൃതദേഹം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കെത്തിച്ചത്. ഫ്രാൻസിസ് അവസാനമായി ഈസ്റ്റർ സന്ദേശം നൽകിയ സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെയായിരുന്നു ബസലിക്കയിലേക്കുള്ള അവസാന യാത്ര.