"നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക എന്നിട്ട് തൊട്ടടുത്തുള്ള ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്യണം, എങ്കിൽ മാത്രമേ ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് യഥേഷ്ടം നോട്ടിഫിക്കേഷൻ ആയി ലഭിക്കുകയുള്ളൂ" .
![]() |
YouTube ആദ്യ വീഡിയോ |
യൂട്യൂബ് (YouTube) വീഡിയോ കാണുന്നവരെല്ലാം അവസാനം കേൾക്കുന്ന ഒരു വാചകമാണ് മേൽപ്പറഞ്ഞത്, ചിലപ്പോൾ ഈ വാചകം വീഡിയോയുടെ നടുക്കും കേൾക്കാം, അല്ലെങ്കിൽ തുടക്കത്തിൽ. എന്തുതന്നെയായാലും മിക്ക വീഡിയോയിലും ഈ പറഞ്ഞ വാക്യങ്ങൾ തീർച്ചയായും കേൾക്കും അപൂർവ്വം ആയിട്ടുള്ള ചില വീഡിയോകളിൽ മാത്രമേ ഈ ഒരു ഡയലോഗ് കേൾക്കാതെ ഇരിക്കുകയുള്ളൂ.
YouTube വീഡിയോ ലോകം കാണാൻ തുടങ്ങിയിട്ട് 20 വർഷം.അതെ ലോകത്ത് ആദ്യ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ട് 20 വർഷം കഴിഞ്ഞു. ഇന്ന് ഓരോ മണിക്കൂറും കൂടുമ്പോഴും ലക്ഷക്കണക്കിന് വീഡിയോ അപ്ലോഡ് ചെയ്യുന്ന യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിൽ 2005 ഏപ്രിൽ 23നാണ് ആദ്യ വീഡിയോ അപ്ലോഡ് ചെയ്യുന്നത് സിമ്പിൾ ആയിട്ട് പറഞ്ഞാൽ കയറ്റുന്നത്. ഇന്നത്തെ പോലെ വലിപ്പമുള്ള വീഡിയോ അല്ലായിരുന്നു വെറും സെക്കൻഡുകൾ മാത്രം, അതായത് വെറും 18 സെക്കൻഡ് മാത്രമായിരുന്നു ആദ്യ വീഡിയോയുടെ ദൈർഘ്യം. ആദ്യ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ഒരിക്കൽപോലും താൻ തുടങ്ങിവച്ചതിന് പിന്നാലെ വലിയ സംഭവങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു വലിയ വരുമാനം ഉണ്ടാക്കുന്ന വീഡിയോ ക്രിയേറ്റർമാർ (YouTube video creators) ഉണ്ടാകുമെന്ന് കരുതി കാണുമോ?
ലോകം കീഴടക്കിയ വീഡിയോ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ ആദ്യ വീഡിയോ അപ്ലോഡ് ചെയ്യുന്നത് അതിൻറെ സ്ഥാപകരിൽ ഒരാളായ 'ജാവേദ് കരീം' എന്ന യുവാവാണ്. ആദ്യ യൂട്യൂബ് വീഡിയോ ഉടമയും, കണ്ടന്റ് ക്രിയേറ്ററും ആയ ജാവേദ് കരീം അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇന്ന് നാമൊക്കെ കാണുന്ന വീഡിയോയുടെ ക്വാളിറ്റി അപേക്ഷിച്ച് നോക്കുമ്പോൾ 7 അയലത്ത് വരില്ല.'മി അറ്റ് ദി സു' വീഡിയോ പ്ലോഡ് ചെയ്യുന്നത് യൂട്യൂബ് എന്ന പ്ലാറ്റ്ഫോം ആരംഭിച്ച രണ്ട് മാസം കഴിഞ്ഞ് ആണ്. 2005 ഫെബ്രുവരി 14നാണ് (പ്രണയദിനത്തിൽ) യൂട്യൂബ് ആരംഭിക്കുന്നത് അതുകഴിഞ്ഞ് രണ്ട് മാസത്തിനുശേഷം 2005 ഏപ്രിൽ 23 PDT (പസഫിക്ക് ഡേ ടൈം) യൂട്യൂബിലേക്ക് ആദ്യ വീഡിയോ കയറി, അതൊരു മൃഗശാലയിലെ ദൃശ്യങ്ങൾ ആയിരുന്നു, പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല അത് വേറെ കാര്യം.
ജാവേദ് കരീമിന് അന്ന് 25 വയസ്സ് പ്രായം. ജോലി സോഫ്റ്റ്വെയർ എൻജിനീയർ. ആദ്യ യൂട്യൂബ് വീഡിയോ ക്രിയേറ്റർ ആയ ജാവേദ് കരിം മൃഗശാലയിലെ രണ്ട് ആനകളെക്കുറിച്ച് പറയുന്നതാണ് ഉള്ളടക്കം. കാലിഫോർണിയയിലെ 'സാൻ ഡിയേഗോ' മൃഗശാലയിൽ നിന്നുള്ള രംഗത്തിൽ (ക്യാമറയ്ക്ക് പിന്നിൽ സുഹൃത്തുക്കൾ) കരീം പിന്നിലുള്ള ആനകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നത് 'രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ അവയ്ക്ക് നീളമുള്ള തുമ്പിക്കൈകൾ ഉണ്ട്'. ചരിത്രത്തിൽ ഇടം നേടിയ കുറഞ്ഞ ദൃശ്യപുലിമയുള്ള യൂട്യൂബ് വീഡിയോയുടെ ഉള്ളടക്കം അത്രയും മാത്രമേ ഉള്ളായിരുന്നു. പശ്ചാത്തലത്തിൽ കാണുന്നത് രണ്ട് ആഫ്രിക്കൻ ആനയാണെന്ന് മാത്രം. ഇന്നത്തെ കാലത്ത് യൂട്യൂബ് വീഡിയോകൾ മോണിറ്റൈസ് ചെയ്യാൻ (monetization) യൂട്യൂബിന്റെ ഭാഗത്തുനിന്ന് നിർദ്ദേശിക്കുന്ന വീഡിയോ കോളിറ്റിയോ, നിർമ്മാണ നിലവാരമോ, ഓഡിയോ ഓഡിയോ മാസ്റ്ററിങ് ഒന്നുമേ ഇല്ലാത്ത വീഡിയോ. വേണമെങ്കിൽ പറയാം ഉള്ളടക്കത്തിൽ പ്രയോഗിച്ചിരിക്കുന്ന വാക്കുകൾ മാത്രം പുതുമയുണ്ടെന്ന്.
തീർത്തും അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ, ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത ചരിത്രം സൃഷ്ടിച്ച ജാവേദ് കരിം പിന്നീട് ഒരിക്കൽപോലും വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. വെറും 18 സെക്കൻഡ് മാത്രമുള്ള അന്നത്തെ ആദ്യ വീഡിയോ ഇതുവരെയും കണ്ടത് ഏകദേശം 35.5 കോടി ആളുകളാണ്!. അതിനേക്കാൾ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഒരൊറ്റ വീഡിയോ മാത്രം പോസ്റ്റ് ചെയ്താൽ ജാവേദിന് 53.3 ലക്ഷം സബ്സ്ക്രൈബർസാണ് (subscribers) ആണ് ഇതുവരെ ഉള്ളത്.
പേപാൽ (PayPal. വിദേശത്തുനിന്ന് പണം ഏത് രാജ്യത്തേക്കും, ഏത് കറൻസിയിലേക്ക് ഓൺലൈൻ വഴി അയക്കാൻ സാധിക്കുന്ന ഒരു അന്താരാഷ്ട്ര സംവിധാനം) മുൻജീവനക്കാരനായ ചാഡ് ഹർളി, സ്റ്റീവ് ചെൻ, ജാവേദ് കരിം എന്നിവർ ചേർന്ന് youtube ആരംഭിക്കുന്നത്. എവിടെയും കൈവയ്ക്കാൻ കിട്ടുന്ന അവസരം മുതലാക്കുന്ന ഗൂഗിൾ വളർന്നുകൊണ്ടിരിക്കുന്ന ഇൻറർനെറ്റ് വീഡിയോ പ്ലാറ്റ്ഫോമിന് 2006 സ്വന്തമാക്കി.1.65 ബില്യൺ ഡോളറിന് യൂട്യൂബിന് അതിന്റെ സ്ഥാപകരിൽ നിന്ന് ഗൂഗിൾ സ്വന്തമാക്കി. പിന്നീട് പല മാറ്റങ്ങൾ സംഭവിച്ചു. അതാണ് ഇപ്പോൾ നാമൊക്കെ കാണുന്ന യൂട്യൂബിന്റെ പിൽക്കാല ചരിത്രം. ഇപ്പോഴത്തെ ഉടമസ്ഥരായ ഗൂഗിൾ എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നത് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് അവരുടെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്ലാറ്റ്ഫോം. 250 ഓളം കൂടി ഉപഭോക്താക്കളാണ് ഓരോ മാസവും യൂട്യൂബിൽ ഉള്ളത്. 100 മണിക്കൂർ ലേറെ വീഡിയോ കാണലുകളും ഉണ്ട് റിപ്പോർട്ടുകൾ പറയുന്നു.
നമുക്ക് കാണുന്ന ഓരോ വീഡിയോയ്ക്കും അതിൻറെ ശ്രേഷ്ഠകൾക്ക് യൂട്യൂബ് ഗൈഡ് ലൈൻ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാൽ പരസ്യ വരുമാനം കിട്ടുന്നുണ്ട്, പലരുടെയും ഉപജീവനമാർഗം കൂടിയാണ് ഇത്, പക്ഷേ പണ്ടത്തേനെ അപേക്ഷിച്ചു ഇപ്പോൾ മത്സരം വളരെ കൂടുതലാണ്, ചിലർ വാഴും, ചിലർ തുടക്കത്തിലെ ചീറ്റിപ്പോകും.
യൂട്യൂബ് പാർട്ട്ണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നു 2007 ലാണ് ഇതുവഴി വീഡിയോ നിർമ്മിക്കുന്ന വ്യക്തികൾക്ക് പണം സമ്പാദിക്കാൻ കഴിയും. 2009 ലാണ് യൂട്യൂബിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ശക്തി പ്രകടനം നടക്കുന്നത് അന്ന് 'ബ്രിട്ടൻസ് ഗോട്ട് ടാലൻറ്' ഷോയിലെ സൂസൻ ബോയിലിന്റെ ഓഡിഷൻ വൈറലായി ഇതോടെ യൂട്യൂബ് വീഡിയോകളുടെ സാധ്യത അനന്തമാണെന്ന് ആഗോള മാധ്യമ ഭീമന്മാർ മനസ്സിലാക്കുന്നത്. യൂട്യൂബ് വീഡിയോകളുടെ നിലവാരം വർദ്ധിപ്പിച്ചുകൊണ്ട് 2010 ൽ 1080p ഫുൾ HD ക്വാളിറ്റി വീഡിയോ സപ്പോർട്ട് ആരംഭിച്ചു.
1,000,000,000(ഒരു ബില്യൺ. 1 billion) ആളുകൾ യൂട്യൂബിൽ കാണുന്ന ആദ്യ വീഡിയോ 2012 വന്നു. ദക്ഷിണകൊറിയൻ ഗായകൻ സൈ യുടെ ' ഗംന്നം സ്റ്റൈൽ' തരംഗം സൃഷ്ടിച്ചു. പിന്നീട് ഈ റെക്കോർഡ് പലതവണ മാറ്റി എഴുതപ്പെട്ടു എന്നത് മറ്റൊരു കാര്യം എന്നാലും അന്നത്തെ കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നു, അതുവഴി പ്രാധാന്യം കിട്ടിയത് യൂട്യൂബിന് തന്നെയും. ഒരു വീഡിയോ 4 പേർ കാണും എന്നും അതുവഴി വരുമാനത്തിന് വഴി ഉണ്ടാകുമെന്നും ലോകത്തിന് മനസ്സിലായി, അത് ഏതു വിധത്തിലുള്ള ആൾക്കാർക്കും.
യൂട്യൂബ് പ്രീമിയം (YouTube premium) എന്ന് പിന്നീട് അറിയപ്പെട്ട പരസ്യങ്ങൾ ഇല്ലാത്തതും, എക്സ്ക്ലൂസീവ് കണ്ടെന്റുകൾ ലഭിക്കുന്നതുമായ യൂട്യൂബ് റെഡ് (YouTube Red) ആരംഭിക്കുന്നത് 2015 ൽ. യൂട്യൂബ് ലൈവ് വീഡിയോസ് സ്ട്രീമിംഗ് എന്ന വലിയ സംവിധാനം ആരംഭിക്കുന്ന 2016 ൽ.
പ്രചാരം വർദ്ധിച്ചതോടെ മറ്റൊരു പരാതി ഉയർന്നു യൂട്യൂബ് വീഡിയോ ഉള്ളടക്കം നിയന്ത്രണ വിധേയമാക്കണമെന്ന് പരസ്യം നൽകുന്നവരുടെ ഉൾപ്പെടെയുള്ള ഭാഗത്തുനിന്ന് ആവശ്യം വന്നതിനെ തുടർന്ന് 2017 ൽ കണ്ടന്റ് ഗൈഡ് ലൈൻ കർശനമായി നടപ്പാക്കാൻ യൂട്യൂബ് തുടങ്ങി. യൂട്യൂബ് വീഡിയോ ഇടുന്ന കണ്ടന്റ് ക്രിയേറ്റേഴ്സ് 'Adpocalypse' എന്ന് വിളിച്ച യൂട്യൂബിന്റെ ഈ നയത്തിന് കാരണം തങ്ങളുടെ പരസ്യങ്ങൾ ചില മോശം ഉള്ളടക്കമുള്ള വീഡിയോകളുടെ ഇടയിൽ വരുന്നത് മൂലം അവരുടെ ബ്രാൻഡ് ഇമേജിനെ ബാധിക്കുന്നു എന്നായിരുന്നു പരസ്യക്കാരുടെ ആശങ്കയ്ക്ക് കാരണം.
വലിയ വീഡിയോകൾക്കൊപ്പം 'കുട്ടി' വീഡിയോകളുടെ കാലം വന്നു. കൊറോണക്കാലം ആയിരുന്നു ഇതിന് കൂടുതൽ പ്രചാരം കിട്ടിയ സമയം. ഇൻസ്റ്റാഗ്രാമിലെ (Instagram) ഇൻസ്റ്റാ റീൽ പോലെ യൂട്യൂബ് ഷോർട്സ് 2020 നിലവിൽ വന്നു.
#Zoovideo #instareels #YouTubeshorts #Google