പായ്ക്കറ്റുകളില്‍ ലഭിക്കുന്ന പാസ്ചറൈസ് ചെയ്ത പാല് (milk) തിളപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ചിലർ പറയും തിളപ്പിക്കണം, മറ്റു ചിലർ പറയും തിളപ്പിക്കേണ്ട. ഏതാണ് ഇതിൽ ശരി. ഭാഗികമായിട്ട് വേണമെങ്കിൽ പറയാം രണ്ടും ശരിയാണെന്ന്.
രോഗകാരികളായ ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും കറന്നെടുക്കുന്ന പാലിൽ ഉണ്ടാവും. ഈ രോഗകാരികളെ ഇല്ലാതാക്കാൻ പാൽ തിളപ്പിക്കേണ്ടത് അത്യാവശ്യമാണ്.പാല് തിളപ്പിക്കുമ്പോള്‍ അതിലുള്ള ബാക്ടീരിയകളും വൈറസുകളും നശിക്കുകയും അത് കുടിക്കാന്‍ അനുയോജ്യമാകുകയും ചെയ്യും. മറ്റൊരു പ്രയോജനം എന്താണെന്ന് വെച്ചാൽ തിളപ്പിക്കുന്നതുകൊണ്ടുതന്നെ പാല് പെട്ടെന്ന് കേടാകുകയുമില്ല. ഫ്രിഡ്ജിൽ വയ്ക്കാൻ സാഹചര്യം ഇല്ലെങ്കിൽ പാൽ തിളപ്പിച്ചു വയ്ക്കാം.
ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നത് ഉറപ്പായും തിളപ്പിച്ചതിന് ശേഷമേ ഉപയോഗിക്കാവൂ എന്നാണ്. പായ്ക്ക് ചെയ്യുന്നതിന് മുന്‍പ് പാലില്‍ കടന്നുകൂടുന്ന അണുക്കളോ മറ്റ് ചെറു ജീവികളോ നശിക്കണമെങ്കില്‍ തിളപ്പിക്കുന്നതാണ് നല്ലത്.
ഇനി സീല്‍ ചെയ്ത പായ്ക്കറ്റുകളില്‍ വരുന്ന പാല് സാധാരണയായി പാസ്ചറൈസ് (Pasteurization) ചെയ്തതാണ് അതുകൊണ്ടുതന്നെ ഇത്തരം പാല് തിളപ്പിക്കേണ്ടതില്ല. ഈ പാല് തിളപ്പിക്കുന്നത് ഘടനയിലും പാലിന്റെ സ്വാദിലും മാറ്റം വരുത്തുന്നു അതോടൊപ്പം ഈ പാല് തിളപ്പിച്ചാല്‍ അതിലെ വിറ്റാമന് സി, ബി എന്നിവ ഇല്ലാതാക്കും. അതേസമയം പായ്ക്കറ്റ് ചെയ്ത പാല് കുടിക്കുന്നതിന് മുന്‍പ് അല്‍പ്പം ചൂടാക്കുന്നത് നന്നായിരിക്കും. ഇടത്തരം തീയില്‍ 4, 5 മിനിറ്റില്‍ ആവശ്യത്തിന് ചൂടാക്കുമ്പോള്‍ കുടിക്കാന്‍ അനുയോജ്യമാകും.
#health